Enter your Email Address to subscribe to our newsletters

Ne demumbai: ഒക്റ്റോബര്‍ (H.S.)
*ന്യൂഡല്‍ഹി:* മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചുവപ്പു ഷാള് അണിയിക്കാന്‍ സിപിഐ എം എംപി ജോണ്‍ ബ്രിട്ടാസിന്റെ ശ്രമം. എന്നാല്‍ ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് അടൂര്‍ പ്രകാശ് ഒഴിഞ്ഞു മാറി. കുറച്ചു കഴിഞ്ഞ് ഇട്ടുകൊടുക്കും ഞാന്‍ എന്ന് ബ്രിട്ടാസ് മറുപടി നല്‍കുന്നുമുണ്ട്.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ സമരത്തിനിടെ, എംപിമാരായ ജോണ്‍ ബ്രിട്ടാസും അടൂര്‍ പ്രകാശും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബ്രിട്ടാസ് അണിയിക്കാന്‍ ശ്രമിച്ച ചുവപ്പു ഷാള്‍ നിരസിച്ച അടൂര്‍ പ്രകാശ്, ബ്രിട്ടാസിനു തന്നെ അത് അണിയിക്കുകയും ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചാണ് സ്ഥലത്ത് നിന്ന് മടങ്ങിയത്.
---------------
Hindusthan Samachar / Sreejith S