Enter your Email Address to subscribe to our newsletters

Bengaluru, 06 ഒക്റ്റോബര്‍ (H.S.)
ഡിജിറ്റൽ യുഗത്തിലെ ആഗോള തൊഴിൽ സാധ്യതകൾക്ക് അനുസൃതമായി വിദ്യാർഥികളെ സജ്ജരാക്കാൻ വിപ്ലവകരമായ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി കർണാടക സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് , കോഡിങ് വിദ്യാഭ്യാസം എന്നിവ ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു.
സർക്കാരിൻ്റെ നൂറുദിന പരിപാടികൾ, നിയമനങ്ങൾ, മുൻഗണനാ പദ്ധതികൾ എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗത്തിലാണ് അദ്ദേഹം ഈ നിർദേശങ്ങൾ നൽകിയത്. സർക്കാർ സ്‌കൂളുകളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് ഇതിനകം തന്നെ എഐ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത് ആറാം ക്ലാസ് വിദ്യാർഥികളിലേക്കും വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു ശിവകുമാർ പറഞ്ഞു.
സ്‌കൂളുകളിൽ എഐ പരിശീലനം നൽകുന്നതിൽ ഗൂഗിൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി തെലങ്കാനയിൽ കമ്പനി നടപ്പിലാക്കിയ പദ്ധതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്ത് ഒരു എഐ സർവകലാശാല സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താനും ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഔട്ട്‌സോഴ്‌സിങ് അടിസ്ഥാനത്തിൽ 956 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരപ്രദേശങ്ങളിലെ 941 സ്‌കൂളുകളിൽ നിന്നുള്ള ഒമ്പത്, പതിനൊന്ന് ക്ലാസ് വിദ്യാർത്ഥികൾക്കായി പുരോഗമന കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കാനുള്ള പരിപാടി സംഘടിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടെയായിരുന്നു നിര്‍ദേശം. വിദ്യാർത്ഥികൾക്ക് ഗ്രാമങ്ങളിൽ രാത്രി തങ്ങുന്നതിനായി കമ്മ്യൂണിറ്റി ഹാളുകളും ഹോസ്റ്റലുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം.
സ്വകാര്യ സ്‌കൂളുകളും ഈ പരിപാടി നിർബന്ധമായും നടപ്പിലാക്കണം. ഡിസംബറിനുള്ളിൽ ഈ പരിപാടി പൂർത്തിയാക്കേണ്ടതുണ്ട്. 1,000 കർണാടക പബ്ലിക് സ്‌കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട്, നവംബർ 14-നകം തറക്കല്ലിടൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
കർണാടക പബ്ലിക് സ്‌കൂളുകൾക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ടുകളും ടെൻഡറുകളും അംഗീകരിക്കുന്നതിന് നടപടികൾ ലളിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് 100 കെപിഎസ് സ്‌കൂളുകൾ വികസിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിൽ 60 സ്‌കൂളുകൾ വികസിപ്പിക്കുന്നതിൽ കമ്പനികൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.
കൃഷി വകുപ്പിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടെ, 'സിഎം റൈത ചൈതന്യ അഗ്രിടെക് മിഷൻ'ദ്ധതിക്ക് കീഴിൽ കർഷകർക്ക് 25 ലക്ഷം എസ്എംഎസ് സന്ദേശങ്ങൾ അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്ന വീഡിയോ സന്ദേശങ്ങൾ അയക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചു.
ചാറ്റ്‌ബോട്ട് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഡ്രോൺ, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിളവെടുപ്പ് കണക്കാക്കൽ, ഡിജിറ്റൽ വിള സർവേ എന്നിവയ്ക്കായി ടെൻഡർ ക്ഷണിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച 'സിഎം നെഗിലു യോഗി'പദ്ധതിയുടെ ഭാഗമായി 'ജെ-ഫാം' ആപ്പ് വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S