ശബരിമലയിൽ റൂം ബുക്കിങ്ങിന് പുതിയ മാറ്റം; 400 മുറികൾ ദിവസവും ഓൺലൈനായി ബുക്ക് ചെയ്യാം
Thiry06 ഒക്റ്റോബര്‍ (H.S. )ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ നേരിടുന്ന പ്രധാന ആശങ്കകളിലൊന്നാണ് സന്നിധാനത്ത് താമസസൗകര്യം ലഭ്യമാക്കുക എന്നത്. തിരക്കേറിയ തീർഥാടന ദിവസങ്ങളിൽ മുറി ലഭിക്കുമോ എന്ന ആശങ്കയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന പുതിയ സംവിധാനമാണ്
VD Satheeshan ,Kerala CM


Thiry06 ഒക്റ്റോബര്‍ (H.S.

)ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ നേരിടുന്ന പ്രധാന ആശങ്കകളിലൊന്നാണ് സന്നിധാനത്ത് താമസസൗകര്യം ലഭ്യമാക്കുക എന്നത്. തിരക്കേറിയ തീർഥാടന ദിവസങ്ങളിൽ മുറി ലഭിക്കുമോ എന്ന ആശങ്കയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന പുതിയ സംവിധാനമാണ് ഇത്തവണ ഒരുക്കുന്നത്. സന്നിധാനത്തെ കൂടുതൽ താമസസൗകര്യങ്ങൾ ഓൺലൈൻ ബുക്കിങ്ങിന്റെ പരിധിയിലേക്ക് കൊണ്ടുവരികയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തുലാമാസ പൂജ മുതൽ സന്നിധാനത്തെ 400 മുറികൾ ദിവസവും ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തുലാമാസ പൂജയോടനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിങ് ബുധനാഴ്ച രാവിലെ ഏഴുമണി മുതൽ ആരംഭിക്കും.

തുലാമാസ പൂജ മുതൽ സന്നിധാനത്തെ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. നേരത്തെ 190 മുറികൾ മാത്രമാണ് ഓൺലൈൻ ബുക്കിങ്ങിന് ലഭ്യമായിരുന്നത്. ശേഷിക്കുന്ന മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്.

ദേവസ്വം ബോർഡിന്റെ എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ്ങിന് ലഭ്യമായ മുറികളുടെ എണ്ണം 400 ആയി ഉയർത്തിയത്. ഇതോടെ സന്നിധാനത്തെത്തുന്നതിന് മുമ്പുതന്നെ കൂടുതൽ ഭക്തർക്ക് താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കും.

ശബരി ഗസ്റ്റ് ഹൗസിലെ മുറികളും ഓൺലൈനിൽ

നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലെ 10 മുറികളും ഇനി ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.

മുറികൾ ബുക്ക് ചെയ്യുന്നതിനായി www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

പണം ഡെബിറ്റ് ആയാൽ പരാതി നൽകാം

വെബ്സൈറ്റിലെ തിരക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും അതേസമയം അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താൽ ഭക്തർക്ക് പരാതി നൽകാം. ആവശ്യമായ രേഖകൾ സഹിതം onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി അറിയിക്കാം.

---------------

Hindusthan Samachar / Sreejith S


Latest News