സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ആയിരക്കണക്കിന് അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നു
Thiruvananthapuram, 06 ഒക്റ്റോബര് (H.S.) സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ, കെട്ടിക്കിടക്കുന്ന അപ്പീലുകൾ, കമ്മീഷണർമാരുടെ വിവരങ്ങൾ എന്നിവ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കമ്മീഷൻ മറുപടി നൽകി. എറണാകുളം കാക്കനാട് സ്വദേശിയ
State information commission


Thiruvananthapuram, 06 ഒക്റ്റോബര് (H.S.)

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ, കെട്ടിക്കിടക്കുന്ന അപ്പീലുകൾ, കമ്മീഷണർമാരുടെ വിവരങ്ങൾ എന്നിവ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കമ്മീഷൻ മറുപടി നൽകി. എറണാകുളം കാക്കനാട് സ്വദേശിയായ രാജു വാഴക്കാല സമർപ്പിച്ച ആർ

ടി ഐ അപേക്ഷയ്ക്കാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകിയത്.

കമ്മീഷൻ നൽകിയ കണക്കുകൾ പ്രകാരം 2026 ആഗസ്റ്റ് 31 വരെ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വൻതോതിൽ അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നുണ്ട്.

* കെട്ടിക്കിടക്കുന്ന അപ്പീലുകൾ: 3,156 എണ്ണം

* കെട്ടിക്കിടക്കുന്ന പരാതികൾ: 1,050 എണ്ണം

അപേക്ഷയിൽ ഉന്നയിച്ച മറ്റ് പ്രധാന ചോദ്യങ്ങൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.sic.kerala.gov.in) സന്ദർശിക്കാൻ മറുപടിയിൽ നിർദ്ദേശിക്കുന്നു.

അപേക്ഷയിലെ മറ്റ് പ്രധാന വിവരങ്ങൾ:

* അംഗങ്ങളുടെ വിവരങ്ങൾ: കമ്മീഷനിലെ ചെയർമാന്റെയും അംഗങ്ങളുടെയും പേര്, തസ്തിക, സ്ഥാനമേറ്റ തീയതി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിലെ 'About SIC' എന്ന ലിങ്കിന് കീഴിലുള്ള 'Disclosure under Section 4(1)b' എന്ന ഭാഗത്ത് ലഭ്യമാണ്.

* അപ്പീലുകളുടെ തീർപ്പുകല്പിക്കൽ: ഓരോ കമ്മീഷണർമാരും തീർപ്പുകല്പിച്ചിട്ടുള്ള അപ്പീലുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിലെ 'Disposal/Pending(AP/CP)' എന്ന ലിങ്കിന് കീഴിലുള്ള 'Commissionerwise Disposal' എന്ന സെക്ഷനിൽ നിന്ന് അറിയാൻ സാധിക്കും.

എന്നാൽ കമ്മീഷണർമാർ പരിശോധിച്ചിട്ടുള്ള ആകെ അപ്പീലുകളുടെ എണ്ണം ലഭ്യമല്ലെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു.

* ശമ്പളവും ആനുകൂല്യങ്ങളും: ചെയർമാന്റെയും അംഗങ്ങളുടെയും പ്രതിമാസ ശമ്പളവും മറ്റ് അനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ 'Salary Details of Information Commissioners' എന്ന വിഭാഗത്തിൽ നൽകിയിട്ടുണ്ട്.

* പഴയ അപ്പീലുകളുടെ കണക്ക്: രണ്ട് വർഷം, മൂന്ന് വർഷം മുമ്പ് ലഭിച്ചതും എന്നാൽ ഇതുവരെ തീർപ്പുകല്പിക്കാത്തതുമായ അപ്പീലുകളുടെ വിവരങ്ങൾ വെബ്സൈറ്റിലെ 'Yearwise Pending' എന്ന ലിങ്കിൽ ലഭ്യമാണ്.

* ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാ നടപടികൾ: 2016 ഏപ്രിൽ 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായ ഉദ്യോഗസ്ഥരുടെയും പിഴയിനത്തിൽ ട്രഷറിയിൽ അടപ്പിച്ച തുകയുടെയും വിശദാംശങ്ങൾ വെബ്സൈറ്റിലെ 'Penalties Awarded' എന്ന ലിങ്കിൽ പരിശോധിക്കാവുന്നതാണ്.

വിവരങ്ങൾ കൂടുതൽ സുതാര്യമാക്കാൻ വെബ്സൈറ്റിൽ ലിങ്കുകൾ നൽകിയിട്ടുണ്ടെങ്കിലും, കമ്മീഷനിൽ അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നത് സാധാരണക്കാരായ അപേക്ഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News