ഓപ്പറേഷൻ തൂഫാൻ: അറസ്റ്റിലായവർ 13053.   കേസുകളുടെ എണ്ണം 12099 ആയി
Thiruvananthapuram ,v7 ഒക്റ്റോബര്‍ (H.S.) ഓപ്പറേഷൻ തൂഫാന്റെ ഭhടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 13053 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 49 കേസുകളിലായി 51 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത
kerala police


Thiruvananthapuram ,v7 ഒക്റ്റോബര്‍ (H.S.)

ഓപ്പറേഷൻ തൂഫാന്റെ ഭhടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 13053 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 49 കേസുകളിലായി 51 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12099 ആയി. ഇതുവരെ 26083.364 ഗ്രാം എം.ഡി.എം.എയും 1635.075 കി.ഗ്രാം കഞ്ചാവും 444.460 ഗ്രാം ചരസും 616.147 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 24 കേസുകളും കോട്പ പ്രകാരം 25 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 25.990 ഗ്രാം എം.ഡി.എം.എയും 0.295 കി.ഗ്രാം കഞ്ചാവും 0.3 ഗ്രാം ചരസും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 36 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10888 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 906 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 7733 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

---------------

Hindusthan Samachar / Sreejith S


Latest News