റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിസർവ് ബാങ്ക്; വായ്പാ പലിശനിരക്കുകൾ ഉയരും, ജിഡിപി വളർച്ചാ നിരക്ക് 7.1 ശതമാനമായി പുതുക്കി നിശ്ചയിച്ചു
Mumbai, 07 ഒക്റ്റോബര് (H.S.) മുംബൈ: പണപ്പെരുപ്പ ഭീഷണി ശക്തമായ സാഹചര്യത്തിൽ നിർണായക തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കിൽ (Repo Rate) 25 ബേസിസ് പോയിന്റിന്റെ
റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിസർവ് ബാങ്ക്; വായ്പാ പലിശനിരക്കുകൾ ഉയരും, ജിഡിപി വളർച്ചാ നിരക്ക് 7.1 ശതമാനമായി പുതുക്കി നിശ്ചയിച്ചു


Mumbai, 07 ഒക്റ്റോബര് (H.S.)

മുംബൈ: പണപ്പെരുപ്പ ഭീഷണി ശക്തമായ സാഹചര്യത്തിൽ നിർണായക തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കിൽ (Repo Rate) 25 ബേസിസ് പോയിന്റിന്റെ (0.25 ശതമാനം) വർധനവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർന്നു. മൂന്ന് ദിവസമായി നടന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) യോഗത്തിന് ശേഷം ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഈ സുപ്രധാന നയതീരുമാനം പ്രഖ്യാപിച്ചത്.

ഏകദേശം മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആർ.ബി.ഐ വീണ്ടും റിപ്പോ നിരക്ക് വർധിപ്പിക്കാൻ തീരുമാനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയും വിതരണ ശൃംഖലയും സമ്മർദ്ദത്തിലായതും പണപ്പെരുപ്പ സൂചിക ഉയരുന്നതുമാണ് നിരക്ക് വർധനവിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.

പണനയം കർശനമാക്കി ആർ.ബി.ഐ

പണനയ സമീപനത്തിൽ ആർ.ബി.ഐ നിർണായക മാറ്റം വരുത്തിയിട്ടുണ്ട്. വിപണിയിലെ പണലഭ്യത നിയന്ത്രിച്ച് വിലക്കയറ്റം തടയുന്നതിനായി നയസമീപനം 'കാലിബ്രേറ്റഡ് ടൈറ്റനിംഗ്' (Calibrated Tightening) എന്ന രീതിയിലേക്ക് മാറ്റിയതായി ഗവർണർ അറിയിച്ചു. സമീപഭാവിയിൽ പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളഞ്ഞ അദ്ദേഹം, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നിരക്ക് വീണ്ടും വർധിപ്പിക്കുകയോ അല്ലെങ്കിൽ നിലവിലെ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തുകയോ മാത്രമേ സാധ്യമാകൂ എന്ന് വ്യക്തമാക്കി. വരും മാസങ്ങളിലെ ആഗോള എണ്ണവില, വിതരണ ശൃംഖലയിലെ പ്രതിസന്ധികൾ, വിലക്കയറ്റ നിരക്കുകൾ എന്നിവ കണക്കിലെടുത്തായിരിക്കും തുടർന്നുള്ള നടപടികൾ.

വായ്പാ പലിശയും ഇ.എം.ഐയും കൂടും

റിപ്പോ നിരക്ക് ഉയർത്തിയതോടെ വാണിജ്യ ബാങ്കുകൾ ആർ.ബി.ഐയിൽ നിന്ന് കടമെടുക്കുന്നതിനുള്ള ചെലവ് വർധിക്കും. ഇതിന്റെ പ്രതിഫലനമായി രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കുകൾ ഉയർത്താൻ നിർബന്ധിതരാകും. ഇത് സാധാരണക്കാരായ ഇടപാടുകാരുടെ പ്രതിമാസ തിരിച്ചടവ് തുക (ഇ.എം.ഐ) ഉയരുന്നതിനും തിരിച്ചടവ് കാലാവധി ദീർഘിക്കുന്നതിനും കാരണമാകും. അതേസമയം, ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ (Fixed Deposits) പലിശനിരക്ക് ഉയരാൻ ഇത് വഴിതുറക്കുമെന്നത് നിക്ഷേപകർക്ക് ആശ്വാസകരമാണ്.

ജിഡിപി വളർച്ചാ നിരക്ക് 7.1 ശതമാനമായി ഉയർത്തി

പലിശനിരക്ക് വർധിച്ചെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ മുന്നേറ്റത്തിൽ ശുഭപ്രതീക്ഷയാണ് റിസർവ് ബാങ്ക് പങ്കുവെക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് (Real GDP Growth) 7.1 ശതമാനമായിരിക്കുമെന്ന് ആർ.ബി.ഐ പ്രവചിച്ചു. മുൻപ് നിശ്ചയിച്ചിരുന്ന പ്രവചനത്തിൽ നിന്ന് 40 ബേസിസ് പോയിന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോകബാങ്കും ഇന്ത്യയുടെ വളർച്ചാ പ്രവചനം 7.1 ശതമാനമായി ഉയർത്തിയിരുന്നു. ആഭ്യന്തര വിപണിയിലെ ഡിമാൻഡും സേവന-നിർമ്മാണ മേഖലകളുടെ മികച്ച പ്രകടനവുമാണ് കടുത്ത ആഗോള വെല്ലുവിളികൾക്കിടയിലും സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകുന്നത്.

---------------

Hindusthan Samachar / Roshith K


Latest News