കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; എൻ.ടി.പി.സിയുമായി നിർണായക ചർച്ച, വമ്പൻ പദ്ധതികളുമായി സർക്കാർ
Newdelhi, 07 ഒക്റ്റോബര് (H.S.) ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനുള്ളപദ്ധതിയുമായിസംസ്ഥാനസർക്കാർ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനുമായി (എൻ.ടി.പി.സി) നടത്തിയ ഉന്നതതല
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; എൻ.ടി.പി.സിയുമായി നിർണായക ചർച്ച, വമ്പൻ പദ്ധതികളുമായി സർക്കാർ


Newdelhi, 07 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനുള്ളപദ്ധതിയുമായിസംസ്ഥാനസർക്കാർ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനുമായി (എൻ.ടി.പി.സി) നടത്തിയ ഉന്നതതല ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ. സംസ്ഥാനത്തിന്റെ ഊർജ ഭദ്രത ഉറപ്പാക്കുന്നതിനായി വൻകിട സംഭരണ പദ്ധതികളും അധിക വൈദ്യുതി ലഭ്യമാക്കാനുള്ള കരാറുകളും ഉൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പങ്കുവെച്ചു.

കായംകുളത്ത് 2000 MWh ശേഷിയുള്ള കൂറ്റൻ ബാറ്ററി സംഭരണ പദ്ധതി

പകൽ സമയങ്ങളിൽ ഉത്പാദിപ്പിക്കുന്ന സൗരോർജം സംഭരിച്ചുവെച്ച് പീക്ക് സമയങ്ങളിൽ വിനിയോഗിക്കാൻ സാധിക്കുന്ന 'ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം' (BESS) കായംകുളത്ത് സ്ഥാപിക്കാൻ തത്വത്തിൽ ധാരണയായി. 2000 മെഗാവാട്ട് അവർ (MWh) ശേഷിയുള്ള ഈ കൂറ്റൻ സംഭരണ സംവിധാനം കെ.എസ്.ഇ.ബി, എൻ.ടി.പി.സി, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവർ സംയുക്തമായാണ് യാഥാർത്ഥ്യമാക്കുക.

പദ്ധതി നടപ്പാക്കുന്നതിനുള്ള ത്രികക്ഷി ധാരണാപത്രം ഉടൻ ഒപ്പുവെക്കും.

ഇതിനുപുറമെ, തിരുവനന്തപുരം പോത്തൻകോടും കണ്ണൂർ ശ്രീകണ്ഠപുരത്തും 80 മെഗാവാട്ട് അവർ വീതം ശേഷിയുള്ള രണ്ട് ബി.ഇ.എസ്.എസ് പദ്ധതികളുടെ നിർമ്മാണം വേഗത്തിലാക്കാനും 2027 മാർച്ചിനകം ഇവ കമ്മീഷൻ ചെയ്യാനും ചർച്ചയിൽ ധാരണയായി.

മഹാരാഷ്ട്രയിലെ സിന്നറിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി

അതെസമയംസംസ്ഥാനത്തെ അടിയന്തര വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി മഹാരാഷ്ട്രയിലെ സിന്നർ പ്ലാന്റിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതിലഭ്യമാക്കും. യൂണിറ്റിന് ₹5.18 നിരക്കിൽ നൽകാൻ എൻ.ടി.പി.സി സമ്മതിച്ചു.

പീക്ക് സമയങ്ങളിൽ സംസ്ഥാനത്തുണ്ടാകുന്ന വൈദ്യുതി കമ്മിയും ഉയർന്ന നിരക്കിൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയും കുറയ്ക്കാൻ ഇത് സഹായകമാകും.

കായംകുളത്ത് നിർമ്മാണത്തിലിരിക്കുന്ന 27 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റിന്റെ തുടർനടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ സഹകരണങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

കേരളത്തിനായി സമർപ്പിത വൈദ്യുതി നിലയം

സംസ്ഥാനത്തിന്റെ ദീർഘകാല ഊർജ ആവശ്യങ്ങൾ മുൻനിർത്തി കേരളത്തിനായി മാത്രമായി ഒരു സമർപ്പിത വൈദ്യുതി നിലയം (Dedicated Power Plant) സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ ഉയർന്നു. തെലങ്കാനയിലെ രാമഗുണ്ടം താപവൈദ്യുതി നിലയത്തിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് ലഭ്യമാക്കാനുള്ള കരാറുകളിലേക്ക് കടക്കാൻ എൻ.ടി.പി.സി സന്നദ്ധത പ്രകടിപ്പിച്ചു.

പുനരുപയോഗ ഊർജോൽപ്പാദനത്തിനൊപ്പം ആധുനിക സംഭരണ സാങ്കേതികവിദ്യകളും ഉറപ്പാക്കുന്നതോടെ സംസ്ഥാനത്തെ ഊർജരംഗം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുമെന്നും, വരും വർഷങ്ങളിൽ കേരളം നേരിടാനിടയുള്ള പവർകട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News