Enter your Email Address to subscribe to our newsletters

ഇന്ത്യയിലെ 5ജി ശൃംഖല രാജ്യത്തെ എല്ലാ ജില്ലകളിലും എത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് 5.5 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മൊബൈൽ ഇന്റർനെറ്റ് വേഗത 2022 നെ അപേക്ഷിച്ച് 10 മടങ്ങ് വർദ്ധിച്ചതായും അദ്ദേഹം അറിയിച്ചു.
ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2026ന്റെ പത്താം വാർഷികത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരു ദശാബ്ദം മുമ്പ് ഡിജിറ്റൽ വിഭജനം ഒരു വലിയ വെല്ലുവിളിയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പ്രചാരണത്തിലൂടെ നാം സാഹചര്യത്തെ മാറ്റിമറിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്ന് 5ജി രാജ്യത്തെ എല്ലാ ജില്ലകളിലും എത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് പ്രവർത്തിക്കുന്ന 5.50 ലക്ഷത്തിലധികം 'ബേസ് സ്റ്റേഷനുകൾ' ഉണ്ട്.
ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ വിപ്ലവത്തോടൊപ്പം ഗ്രാമത്തിലെ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 250 ദശലക്ഷം വിദ്യാർത്ഥികളെ ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസ മാധ്യമങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഗവൺമെന്റ് സേവനങ്ങൾ എന്നിവ ത്വരിതപ്പെടുത്തുന്നതിൽ ഡിജിറ്റൽ കണക്റ്റിവിറ്റി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
--------
Hindusthan Samachar / Sreejith S