Enter your Email Address to subscribe to our newsletters

New delhi, 08 ഒക്റ്റോബര്‍ (H.S.)
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം ഇന്നും തുടരുന്നു. തുടര്‍ച്ചയായി മൂന്നാം ദിനത്തിലാണ് സമരം തുടരുന്നത്. ജന്ദര്‍ മന്ദറില്‍ പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ചതോടെ രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. രും. തലസ്ഥാനത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തി.
ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി ആരോപിച്ച് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുന്‍ ജഡ്ജിമാര്‍ അടങ്ങുന്ന 42 അംഗ സംഘം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്തെഴുതി. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ജനങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസമാണെന്നും അതിനെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ജനാധിപത്യപരമായ അടിത്തറയെത്തന്നെ ദുര്‍ബലപ്പെടുത്തുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി എന്‍ രവീന്ദ്രനും തുറന്ന കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഹേമന്ത് ഗുപ്ത, പങ്കജ് മിത്തല്‍ എന്നിവരും കത്തില്‍ ഒപ്പ് വച്ച ജഡ്ജിമാരില്‍ ഉള്‍പ്പെടുന്നു.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് മുന്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നത് വോട്ടര്‍മാരില്‍ അനാവശ്യമായ സംശയങ്ങളും ആശങ്കകളും വളര്‍ത്താനേ ഉപകരിക്കൂ എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് കത്ത് ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സും സംരക്ഷിക്കാന്‍ പൗരന്മാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
---------------
Hindusthan Samachar / Sreejith S