ഗ്യാനേഷ് കുമാറിനെതിര ബെംഗളൂരുവില് വന് പ്രതിഷേധം; പങ്കെടുത്ത് ധ്രുവ് റാത്തിയും പ്രകാശ് രാജും
Bengaluru, 08 ഒക്റ്റോബര്‍ (H.S.) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഉന്നയിച്ച് ബെംഗളൂരുവില്‍ സിജെപി പ്രതിഷേധം. ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ അഭിജിത്ത് ദീപ്കെക്കൊപ്പം അക്റ്റിവിസ്റ്റ് ധ്രുവ് റാത്തിയും പ്രകാശ് രാജും എസ്എഫ്‌ഐ അഖിലേന്ത്യാ
cjp


Bengaluru, 08 ഒക്റ്റോബര്‍ (H.S.)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഉന്നയിച്ച് ബെംഗളൂരുവില്‍ സിജെപി പ്രതിഷേധം. ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ അഭിജിത്ത് ദീപ്കെക്കൊപ്പം അക്റ്റിവിസ്റ്റ് ധ്രുവ് റാത്തിയും പ്രകാശ് രാജും എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവര്‍ പങ്കെടുത്തു. 'ജനാധിപത്യത്തെ സംരക്ഷിക്കൂ' എന്ന മുദ്രവാക്യത്തോടെ സിവില്‍ സൊസൈറ്റി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഫ്രീഡം പാര്‍ക്കില്‍ ചപ്പല്‍ പ്രൊട്ടസ്റ്റും സിജെപിയുടെ നേതൃത്വത്തില്‍ നടക്കും. ഇന്ന് രാവിലെ 10.30 നാണ് പ്രതിഷേധം ആരംഭിച്ചത്. എസ്ഐആര്‍ നടപടികളിലെ ക്രമക്കേട്, ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടര്‍ പട്ടിക പുനഃസ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.

സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ഫ്രീഡം പാര്‍ക്കില്‍ ഒത്തുകൂടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കണമെന്നും ഇലക്ടറല്‍ റോള്‍ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഫ്രീഡം പാര്‍ക്കില്‍ അലയടിച്ചു. ധ്രുവ് റാത്തിയും പ്രകാശ് രാജും ഉള്‍പ്പെടെയുള്ളവനര്‍ കൈകള്‍ കോര്‍ത്ത് പ്രതിഷേധത്തിന് അഹ്വാനം ചെയ്തു.

എസ്ഐആര്‍ നടപടിക്രമം റദ്ദാക്കണമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പറഞ്ഞു. ഇത് കേവലം വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് മാത്രമല്ല. മറിച്ച് ഓരോ പൗരന്മാരുടെയും അന്തസിനും അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. അതേസമയം സര്‍ക്കാരില്‍ ഒരു മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല താന്‍ പ്രതിഷേധത്തിന്റെ ഭാഗമായത് എന്ന് ധ്രുവ് റാത്തി പറഞ്ഞു.

എസ്ഐആര്‍ തന്റെ വോട്ടവകാശത്തെ ഇല്ലാതാക്കിന്നെും തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നും ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റവെയര്‍ എന്‍ജിനീയര്‍ മുജിബൂര്‍ റഹ്‌മാന്‍ പറഞ്ഞു. നമ്മുടെ വോട്ടവകാശം കവര്‍ന്നെടുക്കപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംരക്ഷണത്തിനുളള പോരാട്ടമാണിതെന്നും സമരത്തില്‍ പങ്കാളികളാകാന്‍ കൂട്ടമായി എത്തണമെന്നം കിഞ്ഞ ദിവസം പ്രകാശ് രാജ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്തു തന്നെ സംഭവിച്ചാലും പ്രതിഷേധം സമാധാപരമായിരിക്കുമെന്നും ആക്രമത്തിന് മുതിരില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്കെതിരായ ഏതൊരു അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും സിജെപി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News