Enter your Email Address to subscribe to our newsletters

New delhi, 08 ഒക്റ്റോബര്‍ (H.S.)
സുരക്ഷാ സഹകരണത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ സഹകരണം ഉറപ്പിക്കാന്‍ ധാരണ. ഇരുരാജ്യങ്ങളുടെയും അമേരിക്കന്‍ ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തിലാണ് സമാനമനസ്‌കരായ രാജ്യങ്ങള്‍ തമ്മില്‍ വിശാലമായ രാഷ്ട്രീയ,സുരക്ഷ, വാണിജ്യ ബന്ധങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ നീക്കം നടത്തുന്നത്.
ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാനേഡിയന്‍ പ്രധാനമന്ത്രിയുടെ മുതിര്‍ന്ന നയതന ്ത്ര രാജ്യാന്തര കാര്യ ഉപദേശകനുമായ ഡേവിഡ് മോറിസണും തമമില്‍ നടത്തിയ ചര്‍ച്ച സുരക്ഷാ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ്. അല്‍പ്പകാലം മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ ഇന്റലിജന്‍സ്, സുരക്ഷാ വിഷയങ്ങള്‍ സംബന്ധിച്ച് തെല്ല് അലോസരങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സാധാരണ നടക്കുന്ന ഉഭയകക്ഷി സുരക്ഷാ ചര്‍ച്ചയാണെന്നാണ് ഔദ്യോഗികവിശദീകരണം. പ്രായോഗിക സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. അധിക സഹകരണത്തിനുള്ള മേഖലകള്‍ കണ്ടെത്താനും ധാരണയായിട്ടുണ്ട്. ഉഭയകക്ഷി സുരക്ഷ, ക്രമസമാധാന പാലന സഹകരണങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതിയും പുനഃപരിശോധിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും കേവലം ബന്ധം പൊളിച്ചെഴുതല്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ പശ്ചിമേഷ്യയില്‍ പുത്തന്‍ അധികാര കേന്ദ്രങ്ങളും സജീവമായ വാണിജ്യവൈവിധ്യവത്ക്കരണവും രാഷ്ട്രീയ സുരക്ഷാ പങ്കാളിത്തവും ഉടലെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിശാലമായ ഒരു ബന്ധം കെട്ടിപ്പടുക്കാനാണ് നീക്കം.
ഇന്ത്യാ കാനഡ സുരക്ഷാ ചര്‍ച്ചകള്‍ അത് കൊണ്ട് തന്നെ വിശലമായ ബന്ധം പുനഃസൃഷ്ടിക്കലാണ്. ഉഭയകക്ഷി ബന്ധത്തിലെ മറ്റ് ഘടകങ്ങളിലും ഇരുരാജ്യങ്ങളും മുന്നോട്ട് നീങ്ങുകയാണ്. ഇരുരാജ്യങ്ങളും നിലവില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലാണ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത്. ഇതുവരെ അഞ്ച് തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. 2025ല്‍ 1360 കോടി ഡോളറിന്റെ വ്യാപാരം നടന്നത് 2026ഓടെ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ കരാറിലെത്തിക്കാന്‍ ഉള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / Sreejith S