ഓപ്പറേഷന് തൂഫാന്: അറസ്റ്റിലായവര് 13145. കേസുകളുടെ എണ്ണം 12182 ആയി
Thiruvanathapuram, 08 ഒക്റ്റോബര്‍ (H.S.) ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13145 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 83 കേസുകളിലായി 92 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്
ganja


Thiruvanathapuram, 08 ഒക്റ്റോബര്‍ (H.S.)

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13145 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 83 കേസുകളിലായി 92 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12182 ആയി. ഇതുവരെ 26091.774 ഗ്രാം എം.ഡി.എം.എയും 1640.764 കി.ഗ്രാം കഞ്ചാവും 5731.102 ഗ്രാം ഹാഷിഷ് ഓയിലും 616.247 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 32 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ആറ് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 45 കേസുകളും കോട്പ പ്രകാരം 39 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 8.410 ഗ്രാം എം.ഡി.എം.എയും 5.689 കി.ഗ്രാം കഞ്ചാവും 7.06 ഗ്രാം ഹാഷിഷ് ഓയിലും 0.1 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഏകദേശം 11 കിലോഗ്രാം കഞ്ചാവ് RPF ക്രൈം Intelligence ബ്രാഞ്ച്/Thiruvananthapuram ടീം പിടികൂടി. 2026 ഒക്ടോബർ 8-ന് വൈകുന്നേരം 03.35 മണിയോട് കൂടി Train നമ്പർ 22642 ഷാലിമാർ–തിരുവനന്തപുരം എക്സ്പ്രസ് എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

RPF തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം RPF ക്രൈം Intelligence ബ്രാഞ്ച്/തിരുവനന്തപുരം Inspector ശ്രീ ജിപിൻ എ.ജെ., ASI ജെ.പി. അനിൽകുമാർ, ASI സിജോ സേവ്യർ, ASI വിജയകുമാർ, Head Constable വിപിൻ, Constable മനോജ്, Constable കെ. സുനീഷ്, Constable Kalaiselvan എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

---------------

Hindusthan Samachar / Sreejith S


Latest News