പ്രായത്തിന്റെ പേരിലുള്ള നിയന്ത്രണം അംഗീകരിക്കാനാവില്ല; മുതിർന്ന കർഷകരുടെ നെല്ല് സംഭരണ തുക വിതരണം ചെയ്യാൻ നടപടിയെടുത്തു:കൃഷിമന്ത്രി ടി. സിദ്ദിഖ്
Palakkad, 08 ഒക്റ്റോബര്‍ (H.S.) പാലക്കാട് : 70 വയസ്സ് കഴിഞ്ഞുവെന്ന കാരണത്താലും ഗ്യാരന്റർ വേണമെന്ന ബാങ്കുകളുടെ നിബന്ധനയാലും നെല്ല് സംഭരണ തുക ലഭിക്കാതെ കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കൃഷിമന്ത്
AGRICULTURE MINISTER T SIDDIQUE


Palakkad, 08 ഒക്റ്റോബര്‍ (H.S.)

പാലക്കാട് : 70 വയസ്സ് കഴിഞ്ഞുവെന്ന കാരണത്താലും ഗ്യാരന്റർ വേണമെന്ന ബാങ്കുകളുടെ നിബന്ധനയാലും നെല്ല് സംഭരണ തുക ലഭിക്കാതെ കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. എസ്.ബി.ഐയിൽ തടസ്സം നേരിട്ട മുതിർന്ന കർഷകരുടെ വിഷയത്തിൽ സപ്ലൈകോ നേരിട്ട് തുക വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, സപ്ലൈകോ എം.ഡി എന്നിവരുമായി കൃഷിമന്ത്രി ടി. സിദ്ദിഖ് നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനം.

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകുന്ന സർക്കാരാണിത്. അതുകൊണ്ടുതന്നെ പ്രായം കൂടിയ കർഷകർക്ക് സഹായവും പരിഗണനയും നൽകുന്നതിന് മുൻഗണനയാണ് ഉണ്ടാകേണ്ടത്.

കർഷകർ ഉൽപ്പാദിപ്പിച്ച നെല്ലിന്റെ സംഭരണ തുക ലഭിക്കുന്നതിന് പ്രായത്തിന്റെ പേരിൽ ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല. മുതിർന്ന കർഷകരോടുള്ള ഈ അനീതി ഒരു കാരണവശാലും അനുവദിക്കില്ല. കർഷകരുടെ അവകാശപ്പെട്ട തുക സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് ഈ സർക്കാരിൻ്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണ നടപടികൾ വെള്ളിയാഴ്ചയോടെ പ്രാഥമികമായി ആരംഭിക്കുകയും അടുത്ത ആഴ്ചയോടെ പൂർണ്ണതോതിൽ സംഭരണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. കർഷകർക്ക് യാതൊരു തരത്തിലുള്ള ആശങ്കയും ഉണ്ടാകാത്ത വിധം നെല്ല് സംഭരണവും സംഭരണ തുകയുടെ വിതരണവും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News