കേരളപ്പിറവി ദിനത്തിൽ കേരളീയർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
NewDelhi , 01 നവംബര് (H.S.) കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും പ്രകൃതിസൗന്ദര്യത്തെയും ജനങ്ങളുടെ അസാധാരണമായ ആത്മവീര്യത്തെയും പ്രകീർത്തിച്ചാണ് പ്രധാ
നരേന്ദ്ര മോദി


NewDelhi , 01 നവംബര് (H.S.)

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും പ്രകൃതിസൗന്ദര്യത്തെയും ജനങ്ങളുടെ അസാധാരണമായ ആത്മവീര്യത്തെയും പ്രകീർത്തിച്ചാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.

രാജ്യത്തിന്റെ ചരിത്രത്തിൽ കേരളത്തിന് എന്നും സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് ഇവിടുത്തെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അവരുടെ സമർപ്പണബോധവും മികവിനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തും പ്രശംസ നേടിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കേരളീയർ കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു ആശംസാസന്ദേശം. കേരളത്തിന്റെ സജീവമായ പാരമ്പര്യങ്ങളും അസാധാരണമായ ആത്മവീര്യവും ആഘോഷിക്കുന്ന സവിശേഷ ദിനമാണ് കേരളപ്പിറവിയെന്ന് അദ്ദേഹം കുറിച്ചു.

വരുംവർഷങ്ങൾ കേരളത്തിലെ ഓരോ വ്യക്തിക്കും പുതിയ അവസരങ്ങളും കൂടുതൽ അഭിവൃദ്ധിയും തുടർച്ചയായ പുരോഗതിയും സമ്മാനിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

തമിഴ്നാട് സംസ്ഥാന രൂപീകരണ ദിനത്തിലും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.കഠിനാധ്വാനികളും സംരംഭകത്വ മികവുള്ളവരുമായ തമിഴ്നാട്ടിലെ ജനങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് മികച്ച സംഭാവനകളാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിർമാണം, ഓട്ടോമൊബൈൽ, വസ്ത്രനിർമാണം തുടങ്ങി ഇലക്ട്രോണിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യരംഗം, വളർന്നുവരുന്ന വ്യവസായങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ തമിഴ്നാട് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നൂതനാശയങ്ങൾ, നൈപുണ്യം, വ്യവസായ മികവ് എന്നിവയിലൂടെ സംസ്ഥാനം രാജ്യത്തിനകത്തും പുറത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടിലെ ജനങ്ങൾ തങ്ങളുടെ സാംസ്കാരിക സ്വത്വത്തിലും പാരമ്പര്യത്തിലും ഏറെ അഭിമാനിക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തമിഴ് സംസ്കാരം രാജ്യത്തിന്റെ നാഗരിക പ്രയാണത്തെ പലവിധത്തിൽ സമ്പന്നമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി എക്സിലൂടെയാണ് ആശംസകൾ അറിയിച്ചത്. വരുംകാലങ്ങളിൽ സംസ്ഥാനത്തെ ഓരോ വ്യക്തിക്കും സന്തോഷവും വിജയവും പുതിയ അവസരങ്ങളും കൈവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തമിഴ്നാടിന്റെ വ്യാവസായിക വളർച്ചയെയും സാംസ്കാരിക പൈതൃകത്തെയും ഒരുപോലെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.

കന്നട രാജ്യോത്സവ ദിനം, മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാന രൂപീകരണ ദിനങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News