Enter your Email Address to subscribe to our newsletters

Kochi , 01 നവംബര് (H.S.)
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച്ച പുറത്തുവിട്ടു .
മായാരാവണനേ.... മന്മഥമോഹനസു
ന്ദരനേ..
ലങ്കാ പാലകനേ .
സേവകനായകനേ... എന്നാരംഭിക്കുന്ന
ഈ ഗാനം നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്ടിക്കുന്നത്.
ലങ്കയും രാവണനും കോർത്തിണക്കി ..
ഹരിനാരായണൻ്റെ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് ഈണമിട്ടിരിക്കുന്നു.
എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഈണത്തിലും ആലാപനത്തിലും ഏറെ ഇമ്പമാർന്ന ഈ ഗാനം ഒരു ആഘോഷത്തിമിർപ്പിന് ഏറെ അനുയോജ്യമാണ്.
ഏതു വിഭാഗത്തിനും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധത്തിലാണ് ഈഗാനത്തിൻ്റെ അവതരണം..
പൊലീസ് പ്രൊസീജിയറിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അത്തരം നിരവധി രംഗങ്ങൾ ഈഗാനത്തിനൊപ്പം വിഷ്വൽസായി എത്തുന്നത് പ്രേഷകർക്ക് ഏറെ കൗതുകം പകരുമെന്നു തന്നെ വിശ്വസിക്കാം
പൊലീസ് പ്രൊസിജിയറി നൊപ്പം കുടുംബമുഹൂർത്തങ്ങളുടെ ആകർഷകമായ വിഷ്യൽസും അകമ്പടിയായി ഈ ഗാനത്തിലുണ്ട്.
വളരെ വേഗതയിൽ ത്തന്നെ ഈ ഗാനം പോപ്പുലറാകുമെന്നതിൽ സംശയമില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു
ഡിസംബർ 24 ന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റ ഭാഗമായാണ് ഈ ഗാനം എത്തിയിരിക്കുന്നത്.
ലൗലജൻ പി.സി. എന്ന സാധാരണ ക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോർത്തിണക്കി
യുള്ള ഒരു പ്രൊസീജിയർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക മീരാ ജാസ്മി നാണ്.
ലാലു അലക്സ്, മുകേഷ്,ജഗദീഷ്, മനോജ് കെ.. ജയൻ ,
ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.
ഇഷ്ക്ക്, ,ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- ഷഫീഖ് വി.ബി
ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം - ഗോകുൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ
കോ-ഡയറക്ടർ - ബിനു പപ്പു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ്ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - അഫ്നാസ് . വി.
സ്റ്റിൽസ് - അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്തപ്പാൻ
പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR