ഡയലോഗിൽ തെറ്റ് വെളുക്കില്ല, മുന് സര്ക്കാരിന്റെ മെക്കിട്ടുകയറുന്നത്  ഭീരുത്വം'; മുഖ്യമന്ത്രിക്കെതിരെ വിമര്ശനവുമായി പിണറായി
Thiruvanathapuram, 11 നവംബര്‍ (H.S.) വൈദ്യുതി പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി സ്വന്തം വകുപ്പുമന്ത്രിയെപ്പോലു
pinarayi vijayan


Thiruvanathapuram, 11 നവംബര്‍ (H.S.)

വൈദ്യുതി പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി സ്വന്തം വകുപ്പുമന്ത്രിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി നടത്തിയ ദുരൂഹ ഇടപാടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സതീശന്റെ നീക്കങ്ങള്‍ പൊളിഞ്ഞുവീഴുകയാണ്. ഡയലോഗ് അടിച്ചാല്‍ തെറ്റ് വെളുക്കില്ല. രേഖകള്‍ ചോദിക്കുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്. മുഖ്യമന്ത്രി വിവരക്കേടുകളെ വീരവാദമാക്കുന്നുവെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുന്ന ഈ ശൈലി സ്വന്തം പോക്കറ്റില്‍ വെച്ചാല്‍ മതി. സണ്ണി ജോസെഫിന്റെ സാക്ഷ്യപ്പെടുത്തല്‍ രാഷ്ട്രീയ നാണക്കേടെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സംസ്ഥാനത്തെ ജനങ്ങളെ പവര്‍ക്കട്ടിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവില്‍ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ട് നടത്തിയ നീക്കങ്ങള്‍ ഒന്നൊന്നായി ജനങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോള്‍, ക്യാമറകള്‍ക്ക് മുന്നില്‍ ഡയലോഗടിച്ചാല്‍ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങള്‍ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകള്‍ ചോദിക്കുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാന്‍ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകള്‍ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ വെച്ചാല്‍ മതി.

തുടക്കം മുതല്‍ ഞങ്ങള്‍ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്‌കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ വൈദ്യുതി പ്രതിസന്ധിയില്ല. വന്‍കിട വൈദ്യുതി വാങ്ങല്‍ കരാറുകളുടെ മറവില്‍ കൂറ്റന്‍ അഴിമതി നടത്താനുള്ള സാഹചര്യം ഒരുക്കാനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിത്. അതിനുവേണ്ടിയാണ് ജനങ്ങളെ പവര്‍ക്കട്ട് ഭീതിയിലാഴ്ത്തി ഇരുട്ടില്‍ നിര്‍ത്തിയത്. രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവുമടക്കം സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News