സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി 2031 വരെ നീട്ടി: കേന്ദ്ര മന്ത്രിസഭാ അംഗീകാരം
NewDelhi , 11 നവംബര് (H.S.) വനിതകൾ, പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ''സ്റ്റാൻഡ്-അപ്പ് ഇന്ത്യ'' പദ്ധതി അഞ്ചു വർഷത്തേക്ക് കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി
സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി


NewDelhi , 11 നവംബര് (H.S.)

വനിതകൾ, പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സ്റ്റാൻഡ്-അപ്പ് ഇന്ത്യ' പദ്ധതി അഞ്ചു വർഷത്തേക്ക് കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് പദ്ധതി 2031 മാർച്ച് 31 വരെ നീട്ടാൻ അംഗീകാരം നൽകിയത്.

പദ്ധതിയുടെ ഭാഗമായി 4,111 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരന്റി കോർപ്പസിനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 2.5 ലക്ഷം പുതിയ സംരംഭകരെക്കൂടി പദ്ധതിയുടെ ഭാഗമാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഉത്പാദനം, സേവനം, വ്യാപാരം, കാർഷിക അനുബന്ധ മേഖലകളിൽ പുതിയ (ഗ്രീൻഫീൽഡ്) സംരംഭങ്ങൾ തുടങ്ങുന്ന വനിതകൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കുമാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.

പദ്ധതി ചെലവിന്റെ 85 ശതമാനം വരെ, 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള തുക കോമ്പോസിറ്റ് വായ്പയായോ ടേം ലോണായോ ലഭ്യമാക്കും .വായ്പാ തുകയുടെ 85 ശതമാനത്തിന് ക്രെഡിറ്റ് ഗ്യാരന്റി കവറേജും 0.50 ശതമാനം സ്റ്റാൻഡേർഡ് ഗ്യാരന്റി ഫീസും ബാധകമായിരിക്കും.

2016 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 2.75 ലക്ഷത്തിലധികം വനിതാ/SC/ST സംരംഭകർക്ക് വായ്പാ സഹായം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച ഉറപ്പാക്കാനും പദ്ധതി നീട്ടിയതിലൂടെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വനിതകൾ, പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങളിൽപ്പെട്ടവർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ഏപ്രിൽ അഞ്ചിനാണ് സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്തിന്റെ താഴെത്തട്ടിലുള്ള പിന്നോക്ക സമൂഹങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് രൂപം നൽകിയത്. ഉൽപ്പാദനം, സേവനം, വ്യാപാരം, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയതായി (Greenfield enterprises) സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കും SC/ST വിഭാഗങ്ങൾക്കും ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇങ്ങനെ പദ്ധതി ജനകീയമായതിനാലാണ് കാലാവധി കൂടുതൽ നീട്ടാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News