എയര് ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; ശുചിമുറിയില് കുറിപ്പ്
Kolkkatha, 11 നവംബര്‍ (H.S.) കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യാ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി. കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ 772 എയര്‍ബസ് എ320 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി. ബുധനാഴ്ച രാവിലെ
AIR INDIA INTERNATIONAL FLIGHTS


Kolkkatha, 11 നവംബര്‍ (H.S.)

കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യാ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി. കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ 772 എയര്‍ബസ് എ320 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി. ബുധനാഴ്ച രാവിലെ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് വിമാനത്തിനുള്ളില്‍നിന്ന് തട്ടിക്കൊണ്ടുപോകല്‍ ഭീഷണി സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയത്.

ഭീഷണി സന്ദേശം കണ്ടെത്തിയ ഉടന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരം അറിയിച്ചു. പിന്നാലെ യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിശദമായ സുരക്ഷാ പരിശോധന വിമാനത്തില്‍ നടത്തും.

വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിലാണ് തട്ടിക്കൊണ്ടുപോകല്‍ ഭീഷണി എഴുതിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News