ഇന്ഡിഗോയുടെ സൗദിയിലേക്കുള്ള വിമാന സര്വീസുകള് ഉടനില്ല; പ്രവാസികള്ക്ക് തിരിച്ചടി
Mumbai, 11 നവംബര്‍ (H.S.) സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും നീട്ടി. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സൗദിയിലുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണ ഭീഷണികളും കണക്കിലെ
Indigo Airlines


Mumbai, 11 നവംബര്‍ (H.S.)

സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും നീട്ടി. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സൗദിയിലുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണ ഭീഷണികളും കണക്കിലെടുത്താണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഈ തീരുമാനം. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 21 വരെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും നിര്‍ത്തിവെച്ചതായി ഇന്‍ഡിഗോ അറിയിച്ചു.

സൗദി അറേബ്യയിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയും മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയും കണക്കിലെടുത്താണ് നടപടി. സൗദിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഈ തീരുമാനം യാത്രാ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അവധിക്ക് നാട്ടിലെത്താനും തിരിച്ചുപോകാനും വിമാനങ്ങളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് സര്‍വീസ് റദ്ദാക്കല്‍ വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

എക്സിലൂടെയാണ് ഇന്‍ഡിഗോ നിയന്ത്രണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം നീട്ടിയതെന്ന് കമ്പനി വ്യക്തമാക്കി.

ജിദ്ദ, മദീന നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള വിമാന സര്‍വീസുകള്‍ 2026 നവംബര്‍ 21 വരെ (അന്നും ഉള്‍പ്പെടെ) ഉണ്ടായിരിക്കില്ല. അതേസമയം, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്കും പ്രധാന നഗരമായ ദമ്മാമിലേക്കുമുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെ (അന്നും ഉള്‍പ്പെടെ) നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നായിരുന്നു മുന്നറിയിപ്പ്.

സുരക്ഷാ സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ സഹായം നല്‍കുന്നതിനുമാണ് മുന്‍ഗണനയെന്നും കമ്പനി വ്യക്തമാക്കി.

സര്‍വീസ് റദ്ദാക്കല്‍ ബാധിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് റീ-അക്കോമഡേഷന്‍, പണം തിരികെ ലഭിക്കല്‍, മറ്റ് യാത്രാ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നല്‍കിയ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പരിഗണനയെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ അറിയിപ്പുകള്‍ നല്‍കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News