Enter your Email Address to subscribe to our newsletters

New delhi, 11 നവംബര്‍ (H.S.)
രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലേക്ക്. സന്ദര്‍ശനത്തിനിടെ ദ്ദേഹം കൊളംബിയ, ചിക്കാഗോ സര്‍വകലാശാലകളില്‍ നടക്കുന്ന പ്രത്യേക സംവാദങ്ങളില്‍ പങ്കെടുക്കും. നവംബര്‍ 17, 18 തീയതികളില്‍ നടക്കുന്ന സംവാദങ്ങളില്‍ ആഗോള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ കുറിച്ചും, ഭൗമരാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോഡ പറഞ്ഞു.
കൊളംബിയ സര്‍വകലാശാലയില്‍ വച്ച് നടക്കുന്ന സംവാദത്തില്‍ ആഗോളതലത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നതിനെക്കുറിച്ചും, അതിന്റെ അര്‍ത്ഥമെന്താണ്, ഇന്ത്യയില്‍ ഇതിനെ എങ്ങനെ കാണുന്നു, ജനാധിപത്യത്തില്‍ ഇതിന്റെ സ്വാധീനം, വിദ്യാഭ്യാസം, തൊഴില്‍, സമ്പദ്വ്യവസ്ഥ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട് അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ചായിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് സാം പിത്രോഡ പറയുന്നു.
രണ്ടാമത്തെ പരിപാടി നവംബര്‍ 18-ന് ചിക്കാഗോ സര്‍വകലാശാലയിലാണ്. ഭൗമരാഷ്ട്രീയ രംഗത്ത് പ്രശസ്തനായ ഡോ. റോബര്‍ട്ട് പേപ് എന്ന പ്രൊഫസറുമായാണ് ഈ സംവാദം. മിഡില്‍ ഈസ്റ്റ്, ഇറാന് യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് വളരെ സവിശേഷമായ കാഴ്ചപ്പാടുകളാണുള്ളത്. അതിനാല്‍ ഈ ചര്‍ച്ച പ്രധാനമായും ഭൗമരാഷ്ട്രീയത്തെയും ആഗോള കാര്യങ്ങളെയും കുറിച്ചായിരിക്കുമെന്ന് പിത്രോഡ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി വിദേശത്ത് വെച്ച് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നടത്തുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പിത്രോഡ തള്ളി. ഇതൊരു അടിസ്ഥാനരഹിതമായ വാദമാണെന്ന് അദ്ദേഹം പറയുന്നു. ആരെയെങ്കിലും വിമര്‍ശിക്കുക എന്നതല്ല, മറിച്ച് താന്‍ കാണുന്ന വസ്തുതകള്‍ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഇവിടെ വിഷയം, പിത്രോഡ പറഞ്ഞു.
വിദേശത്ത് പോയി സംസാരിക്കാന്‍ പാടില്ലെന്നും, അങ്ങനെ ചെയ്യുന്നത് ഇന്ത്യയെ അപമാനിക്കലാണെന്നും പറയുന്നതില്‍ അര്‍ഥമില്ല. അതെല്ലാം അസംബന്ധമാണ്. വിദേശത്ത് വച്ച് ഏതാനും കാര്യങ്ങള്‍ പറയുന്നതുകൊണ്ട് 150 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ അപമാനിക്കാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു. ഇതെന്തൊരു മാനസികാവസ്ഥയാണ്? അതുകൊണ്ട് പ്രാദേശിക തലത്തിലും ആഗോള തലത്തിലും സ്വതന്ത്രവും നീതിയുക്തവുമായ സംവാദങ്ങള്‍ നടക്കേണ്ടതുണ്ട്.
---------------
Hindusthan Samachar / Sreejith S