‘ഹാപ്പി ദീപാവലി സാം ഭായ്’; ഗുജറാത്തി സുഹൃത്തെന്ന് വിശേഷിപ്പിച്ച സാം പിത്രോദയ്ക്ക് ഉത്സവാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Newdelhi , 12 നവംബര് (H.S.) ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ''ഗുജറാത്തി സുഹൃത്ത്'' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദയ്ക്ക്
‘ഹാപ്പി ദീപാവലി സാം ഭായ്’; ഗുജറാത്തി സുഹൃത്തെന്ന് വിശേഷിപ്പിച്ച സാം പിത്രോദയ്ക്ക് ഉത്സവാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


Newdelhi , 12 നവംബര് (H.S.)

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ 'ഗുജറാത്തി സുഹൃത്ത്' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദയ്ക്ക് ദീപാവലി, ഗുജറാത്തി പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി. വ്യാഴാഴ്ച എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി സാം പിത്രോദയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ അഞ്ജനയ്ക്കും ആശംസകൾ അറിയിച്ചത്.

സാം ഭായിക്കും അഞ്ജന ബെന്നിനും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകളും നൂതൻ വർഷ അഭിനന്ദനങ്ങളും. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു. ജയ് ജഗന്നാഥ്! എന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.

നേരത്തെ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് (IANS) നൽകിയ അഭിമുഖത്തിലാണ് സാം പിത്രോദ പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയത്. നരേന്ദ്ര മോദി മികച്ച പ്രാസംഗികനും കഠിനാധ്വാനിയുമാണെന്ന് പറഞ്ഞ പിത്രോദ, വ്യക്തിപരമായ തലത്തിൽ അദ്ദേഹം വളരെ ഊഷ്മളതയോടെയും സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറുന്നതെന്നും കൂട്ടിച്ചേർത്തു.

അദ്ദേഹം എന്റെ ഒരു ഗുജറാത്തി സുഹൃത്താണ്. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഞാനും എന്റെ ഭാര്യയും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. വ്യക്തിപരമായി അദ്ദേഹം വളരെ സ്നേഹവും കരുതലുമുള്ള വ്യക്തിയാണ്. മികച്ചൊരു പ്രാസംഗികനും കഠിനാധ്വാനിയുമാണെന്നതിൽ സംശയമില്ല. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണുള്ളത്. ഒരു ഗുജറാത്തി നേതാവ്, സുഹൃത്ത്, അഭ്യുദയകാംക്ഷി എന്നീ നിലകളിൽ എനിക്ക് മോദിയോട് യാതൊരു എതിർപ്പുമില്ല. എന്നോട് അദ്ദേഹം എപ്പോഴും വളരെ ഊഷ്മളമായാണ് ഇടപെടുന്നത്. അതിനെ ഞാൻ അഭിനന്ദിക്കുന്നു, സാം പിത്രോദ അഭിമുഖത്തിൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായുള്ള തന്റെ വിയോജിപ്പുകൾ വ്യക്തിപരമായ വൈരാഗ്യമല്ലെന്നും മറിച്ച് ആശയപരമായ ഭിന്നതകൾ മാത്രമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഊന്നിപ്പറഞ്ഞു. ഞാൻ ഗുജറാത്തിലെ അദ്ദേഹത്തിന്റെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ലോകവീക്ഷണത്തോടും പ്രത്യയശാസ്ത്രത്തോടും എനിക്ക് വിയോജിപ്പുകളുണ്ടാകാം. എന്നാൽ അത് തികച്ചും വ്യത്യസ്തമായ കാര്യമാണ്; അത് ഒരു വ്യക്തിക്കെതിരെയല്ല, മറിച്ച് ആശയങ്ങൾക്കെതിരെയാണ്. ഇവ രണ്ടും രണ്ടായിത്തന്നെ കാണണം, അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി പ്രധാനമന്ത്രിയോട് വിയോജിക്കുമ്പോഴും അദ്ദേഹത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും തമാശകൾ പറഞ്ഞ് ചിരിക്കാനും തനിക്ക് സാധിക്കുമെന്നും തങ്ങൾക്കിടയിൽ വ്യക്തിപരമായ യാതൊരു പ്രശ്നങ്ങളുമില്ലെന്നും സാം പിത്രോദ കൂട്ടിച്ചേർത്തു. രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും ഇരു നേതാക്കളും തമ്മിലുള്ള ഈ ഊഷ്മളമായ സൗഹൃദസംഭാഷണം ദേശീയ രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News