കേജ്രിവാളിനും കുടുംബത്തിനും വധഭീഷണി, സുരക്ഷ ശക്തമാക്കി
New delhi, 12 നവംബര്‍ (H.S.) ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറര്‍ അരവിന്ദ് കേജ്‌രിവാളിനും മകള്‍ ഹര്‍ഷിത കേജ്‌രിവാളിനും നേരെ വധഭീഷണി. ഏഴു കോടി രൂപ നല്‍കിയില്ലെങ്കില്‍ കേജ്‌രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘത്തില
kejariwal


New delhi, 12 നവംബര്‍ (H.S.)

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറര്‍ അരവിന്ദ് കേജ്‌രിവാളിനും മകള്‍ ഹര്‍ഷിത കേജ്‌രിവാളിനും നേരെ വധഭീഷണി. ഏഴു കോടി രൂപ നല്‍കിയില്ലെങ്കില്‍ കേജ്‌രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ഒരാളാണു പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദുരുദ്ദേശ്യത്തോടെയുള്ള സ്പര്‍ശനം ചോദ്യംചെയ്തു, യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയില്‍ 16 തുന്നല്‍

ഡല്‍ഹിയിലെ തിലക് നഗര്‍ മണ്ഡലത്തില്‍നിന്നുള്ള എഎപി എംഎല്‍എയായ ജര്‍നൈല്‍ സിങ്ങാണ് ഭീഷണി സംബന്ധിച്ച് ഡല്‍ഹി പൊലീസില്‍ വിവരം നല്‍കിയത്. വിദേശത്ത് വേരുകളുള്ള സംഘത്തിലെ അംഗമെന്ന് പരിചയപ്പെടുത്തിയാണ് തനിക്ക് വാട്‌സാപ് സന്ദേശവും ഫോണ്‍ കോളും വന്നതെന്നും എംഎല്‍എ അറിയിച്ചു. ഏഴു കോടി രൂപ ആവശ്യപ്പെട്ട് ഒരാള്‍ വിളിച്ചെന്നും അതു നല്‍കിയില്ലെങ്കില്‍ കേജ്‌രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞെന്നുമാണ് പഞ്ചാബിലെ മൊഹാലിയില്‍ നവംബര്‍ ആറിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എംഎല്‍എയുടെ പരാതിയില്‍ ബിഎഎന്‍എസ്, ഐടി ആക്ട് പ്രകാരം മൊഹാലി പൊലീസ് കെസെടുത്തു. സൈബര്‍ ക്രൈം യൂണിറ്റിലെ സുനില്‍ കുമാറിനാണ് അന്വേഷണ ചുമതല.

സംഭവത്തില്‍ കോള്‍ റെക്കോര്‍ഡുകള്‍, മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട ലോക്കേഷന്‍ എന്നിവ പരിശോധിച്ചു വരികയാണ്. കേജ്‌രിവാളിന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. 2019ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു കാലത്തും കേജ്‌രിവാളിനെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News