കിഫ്ബിയുടെ കണക്കുകളില് സി.എ.ജി. ഓഡിറ്റിങ് വേണ്ടെന്ന മുന് സര്ക്കാരിന്റെ നിലപാടിനെ വിമർശിച്ച് കേരള ഹൈക്കോടതി
കൊച്ചി , 13 നവംബര് (H.S.) കിഫ്ബിയുടെ കണക്കുകളില് സി.എ.ജി. ഓഡിറ്റിങ് വേണ്ടെന്ന മുന് സര്ക്കാരിന്റെ നിലപാടിനെ വിമർശിച്ച് കേരള ഹൈക്കോടതി. . സി.എ.ജി. ഓഡിറ്റിനോടുള്ള കിഫ്ബിയുടെ നിലപാട് ആശാസ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.എ.ജി.ക്ക് സമ്പൂര്ണ ഓഡിറ്റ്
Highcourt


കൊച്ചി , 13 നവംബര് (H.S.)

കിഫ്ബിയുടെ കണക്കുകളില് സി.എ.ജി. ഓഡിറ്റിങ് വേണ്ടെന്ന മുന് സര്ക്കാരിന്റെ നിലപാടിനെ വിമർശിച്ച് കേരള ഹൈക്കോടതി.

. സി.എ.ജി. ഓഡിറ്റിനോടുള്ള കിഫ്ബിയുടെ നിലപാട് ആശാസ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.എ.ജി.ക്ക് സമ്പൂര്ണ ഓഡിറ്റ് ചുമതല നല്കേണ്ടെന്ന 2019-ലെ സര്ക്കാര് തീരുമാനത്തില് ഹൈക്കോടതി ആശങ്ക അറിയിച്ചു

പ്രാഥമിക ഓഡിറ്റില് വലിയ പൊരുത്തക്കേടുകള് കണ്ടെത്തിയിട്ടും ഓഡിറ്റ് ഒഴിവാക്കിയ സര്ക്കാരിന്റെ മുന് തീരുമാനം ആശങ്കാജനകമെന്നും കോടതി ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ പ്രവര്ത്തനത്തിലും കണക്കിലും സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സി.എ.ജി. ഓഡിറ്റ് നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. കിഫ്ബിയില് സമഗ്ര ഓഡിറ്റ് വേണ്ടെന്ന മുന് സര്ക്കാരിന്റെ തീരുമാനം അസാധുവാണെന്ന് വ്യക്തമാക്കിയ കോടതി കിഫ്ബിയില് ഓഡിറ്റ് ഒഴിവാക്കിയതിനെതിരായ പൊതുതാത്പര്യ ഹര്ജിയും തീര്പ്പാക്കി.

സി.എ.ജി.ക്ക് കിഫ്ബിയുടെ സമ്പൂര്ണ ഓഡിറ്റ് ചുമതല നല്കേണ്ടെന്ന 2019-ലെ മുന് എല്.ഡി.എഫ്. സര്ക്കാരിന്റെ തീരുമാനത്തിലെ ഔചിത്യമില്ലായ്മയും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രാഥമിക ഓഡിറ്റില് വലിയ പൊരുത്തക്കേടുകള് കണ്ടെത്തിയിട്ടും ഓഡിറ്റ് ഒഴിവാക്കിയ സര്ക്കാരിന്റെ മുന് തീരുമാനം ആശങ്കാജനകമെന്നും കോടതി വ്യക്തമാക്കി.

സര്ക്കാര് ഫണ്ട് ഉപയോഗിച്ച് പ്രവര്ത്തിക്കുന്നതും, എടുക്കുന്ന വായ്പകള്ക്ക് സംസ്ഥാന സര്ക്കാര് ഗ്യാരണ്ടി നല്കുന്നതുമായ സ്ഥാപനമാണ് കിഫ്ബിയെന്നും അതിനാല് സുതാര്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഹൈക്കോടതി എടുത്തു പറഞ്ഞു.

കിഫ്ബിയുടെ പ്രവര്ത്തനവും സാമ്പത്തിക ഘടനയും പരിഷ്കരിക്കുന്നതിനായി 2026 ജൂലൈ 13-ന് സര്ക്കാര് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. വിദഗ്ധ സമിതിയുടെ ശുപാര്ശ അംഗീകരിച്ച് കിഫ്ബി കണക്കുകള് സി.എ.ജി. ഓഡിറ്റ് ചെയ്യാന് സര്ക്കാര് സമ്മതിച്ചതായി അഡ്വക്കേറ്റ് ജനറല് കോടതിയെ അറിയിച്ചു. തുടര്ന്ന് ഹൈക്കോടതി ഹര്ജി തീര്പ്പാക്കി.

കിഫ്ബി എന്ന സര്ക്കാര് സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിലാണ് വിവാദമുയര്ന്നത്. കിഫ്ബി നേരിട്ട് സര്ക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പല്ല, അതുകൊണ്ട് സി.എ.ജി.യുടെ സമ്പൂര്ണ പരിശോധന ഇതിന് ആവശ്യമില്ലെന്നായിരുന്നു മുന് സര്ക്കാരിന്റെ നിലപാട്. കിഫ്ബിക്ക് സ്വന്തമായി മറ്റ് ഓഡിറ്റിങ് സംവിധാനങ്ങള് ഉണ്ടെന്നും സര്ക്കാര് വാദിച്ചിരുന്നു.

വിവാദങ്ങളെ തുടര്ന്ന് ഇപ്പോഴത്തെ സര്ക്കാര് കിഫ്ബിയുടെ പ്രവര്ത്തനം പഠിക്കാന് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി കിഫ്ബിയുടെ കണക്കുകള് സി.എ.ജി. തന്നെ പരിശോധിക്കണം എന്ന് ശുപാര്ശ ചെയ്തു. തുടര്ന്ന് കിഫ്ബി കണക്കുകള് ഇനി മുതല് സി.എ.ജി. ഓഡിറ്റിങ്ങിന് വിധേയമാക്കാമെന്ന് ഹൈക്കോടതിയെ സര്ക്കാര് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News