മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോർപ്പറേഷൻ വിലക്കിയെന്ന് ആക്ഷേപം
Thiruvananthapuram,13 നവംബര് (H.S.) തലസ്ഥാനത്തെ മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോർപ്പറേഷൻ വിലക്കിയെന്ന് ആക്ഷേപം. മാനവീയം രജതജൂബിലി ആഘോഷ സമിതി നാളെ നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്. കാരണം പറയാതെ മേയർ അനുമതി അ
മാലവീയം വീഥി


Thiruvananthapuram,13 നവംബര് (H.S.)

തലസ്ഥാനത്തെ മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോർപ്പറേഷൻ വിലക്കിയെന്ന് ആക്ഷേപം. മാനവീയം രജതജൂബിലി ആഘോഷ സമിതി നാളെ നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്.

കാരണം പറയാതെ മേയർ അനുമതി അപേക്ഷ തളളിയെന്ന് സംഘാടകർ ആരോപിച്ചു. എന്നാൽ രജത ജൂബിലി ആഘോഷ സമിതിയിൽ കോർപ്പറേഷന്റെ പങ്കാളിത്തമില്ലെന്നും ഏതെങ്കിലു നാലു പേർ ചേർന്ന് സമിതിയുണ്ടാക്കിയാൽ പരിപാടിക്ക് അനുമതി നൽകില്ലെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ പ്രതിഷേധിച്ചവർക്കതിരെ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. പിന്നാലെയാണ് സംഗീത പരിപാടി വിലക്കിയതും.

രജത ജൂബിലി ആഘോഷിക്കാൻ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കോർപറേഷൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി അല്ല.

ഏതെങ്കിലും നാല് പേർ വന്ന് പരിപാടി നടത്തുമെന്ന് പറഞ്ഞാൽ ശരിയാവില്ല. മാനവീയത്തിൽ സാംസ്കാരിക പരിപാടികൾ കൂടുതൽ നടത്തും. പക്ഷെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. നല്ല ഉദ്ദേശത്തോടെ വേണം പരിപാടികൾ എന്നും വി വി രാജേഷ് പറഞ്ഞു.

നേരത്തെ മാനവീയം വീഥിയിൽ സ്റ്റുഡന്റ്സ് ഫോർ കളക്ടീവ്' (Students for Collective) എന്ന സംഘടനയുടെ നേതൃത്വത്തിൽ മാനവീയം വീഥി ജന്തർമന്തറാക്കി യുവതയുടെ പ്രതിഷേധം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

നടൻ പ്രകാശ് രാജായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.പ്രകാശ് രാജിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മ്യൂസിയം പോലീസ് സ്ഥലത്തെത്തുകയും മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കോർപ്പറേഷന്റെയും പോലീസിന്റെയും മുൻകൂർ അനുമതിയില്ലാതെയാണ് സമരം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.

എന്നാൽ പ്രതിഷേധക്കാർ പോലീസിനെ തടഞ്ഞതോടെ വാക്കേറ്റമുണ്ടാവുകയും തുടർന്ന് പോലീസ് പിൻവാങ്ങുകയുമായിരുന്നു.അനുമതിയില്ലാതെ കൂട്ടംകൂടിയതിനും മൈക്ക് ഉപയോഗിച്ചതിനും പോലീസ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും സംഘാടകർക്കെതിരെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News