ഉത്തരാഖണ്ഡില് 16-കാരി കൂട്ടബലാത്സംഗത്തിനിരയാക്കി വിദ്യാര്ത്ഥികള്; നാല് പേര് അറസ്റ്റില്
Dehradun, 14 നവംബര്‍ (H.S.) ഉത്തരാഖണ്ഡിനൈ ഞെട്ടിച്ച് കൂട്ടിബലാത്സംഘം. ഹല്‍ദ്വാനിയിലാണ് 16 വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാ
Rape case


Dehradun, 14 നവംബര്‍ (H.S.)

ഉത്തരാഖണ്ഡിനൈ ഞെട്ടിച്ച് കൂട്ടിബലാത്സംഘം. ഹല്‍ദ്വാനിയിലാണ് 16 വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ്, ആറുമണിക്കൂറിനുള്ളില്‍ തന്നെ എല്ലാ പ്രതികളെയും പിടികൂടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

പ്രതികളില്‍ ഒരാള്‍ കോളേജ് യൂണിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സംഭവം രാഷ്ട്രീയ ശ്രദ്ധയും നേടിയിട്ടുണ്ട്. നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി മുഖാനി മേഖലയില്‍ നവംബര്‍ 12-ന് രാത്രിയിലാണ് സംഭവം നടന്നത്.

പ്രതികള്‍ ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ശാരീരിക അസ്വസ്ഥതകള്‍ വളരെ രൂക്ഷമായ സ്ഥിതിയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ മുഖാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പിന്നാലെ, മുഖാനി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുശീല്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസില്‍ അന്വേഷണം ആരംഭിച്ചു. ആറ് മണിക്കൂറിനുള്ളില്‍ നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ധീരജ് ബിഷ്ട്, നിതീഷ് പാല്‍, അന്‍ഷ് ഖത്രി, ഹിമാന്‍ഷു ഗൗണി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇവര്‍ ഹല്‍ദ്വാനിയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് അറിയിച്ചു. പോക്സോ നിയമത്തിലെയും കൂട്ടബലാത്സംഗത്തിനെതിരെയുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാത്രി വൈകി പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് നൈനിറ്റാള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് മഞ്ജുനാഥ് ടി.സി. പറഞ്ഞു.

നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ പ്രദേശികമായി 'ഐടിഐ ഗാങ്' (ITI gang) എന്നറിയപ്പെടുന്ന സംഘവുമായി ബന്ധമുള്ളവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നു. പ്രതികളില്‍ ഒരാള്‍ക്ക് എ.ബി.വി.പിയുമായി ബന്ധമുണ്ടെന്ന ആരോപണം കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

എന്നാല്‍ കുറ്റകൃത്യത്തില്‍ ഏതെങ്കിലും സംഘടനയ്ക്ക് പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നിയമപരമായ സംരക്ഷണത്തിന്റെ ഭാഗമായി, ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News