മലർവാടി, അക്ഷരമുറ്റം, സഹപാഠി പരീക്ഷകൾക്ക് അനുമതി; മയിൽപ്പീലിയോട് മാത്രം വിവേചനം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടി രാഷ്ട്രീയ അസഹിഷ്ണുതയുടെ പരസ്യമായ പ്രഖ്യാപനം: എബിവിപി
Thiruvanathapuram, 14 നവംബര്‍ (H.S.) മലർവാടി, അക്ഷരമുറ്റം, സഹപാഠി പരീക്ഷകൾക്ക് അനുമതി; മയിൽപ്പീലിയോട് മാത്രം വിവേചനം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടി രാഷ്ട്രീയ അസഹിഷ്ണുതയുടെ പരസ്യമായ പ്രഖ്യാപനം: എബിവിപി ആഗോള തീവ്രവാദ സംഘടാനയായ ജമാഅത്തെ ഇസ്‌ലാമിയുടെ
ABVP flag


Thiruvanathapuram, 14 നവംബര്‍ (H.S.)

മലർവാടി, അക്ഷരമുറ്റം, സഹപാഠി പരീക്ഷകൾക്ക് അനുമതി; മയിൽപ്പീലിയോട് മാത്രം വിവേചനം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടി രാഷ്ട്രീയ അസഹിഷ്ണുതയുടെ പരസ്യമായ പ്രഖ്യാപനം: എബിവിപി

ആഗോള തീവ്രവാദ സംഘടാനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മലർവാടി മാഗസിൻ സ്കോളർഷിപ്പ് പരീക്ഷയ്ക്കും സിപിഎമ്മിന്റെ അക്ഷരമുറ്റം സ്കോളർഷിപ്പ് പരീക്ഷയ്ക്കും ജനയുഗം സഹപാഠി അറിവുത്സവത്തിനും തടസ്സങ്ങളില്ലാതെ അനുമതി നൽകുന്ന വിദ്യാഭ്യാസ വകുപ്പ്, മയിൽപ്പീലി മാസികയുടെ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് മാത്രം അനുമതി നിഷേധിച്ച നടപടി കടുത്ത രാഷ്ട്രീയ അസഹിഷ്ണുതയുടെയും പ്രത്യയശാസ്ത്ര അന്ധതയുടെയും പ്രകടനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ.

വിദ്യാർത്ഥികളുടെ വിജ്ഞാനവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന പരീക്ഷകളെ രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്ക് രാഷ്ട്രീയ ചായ്‌വുകൾ മാനദണ്ഡമാകുന്നത് ജനാധിപത്യവിരുദ്ധമാണ്. കുട്ടികളുടെ വിദ്യാഭ്യാസപരമായ അവസരങ്ങളെ രാഷ്ട്രീയ പകപോക്കലിന്റെ ഉപാധിയാക്കാൻ വിദ്യാഭ്യാസ മന്ത്രിയും വകുപ്പും ശ്രമിക്കരുത്.

വിദ്യാഭ്യാസ വകുപ്പ് രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമല്ല. മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയോടുള്ള വിവേചനപരമായ നടപടി പിൻവലിച്ച് പരീക്ഷ നടത്താൻ അടിയന്തരമായി അനുമതി നൽകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News