ഇന്ത്യ -അമേരിക്ക വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് പരിഹാരത്തിന് സാധ്യത തെളിയുന്നു
NewDelhi , 15 നവംബര് (H.S.) ഇന്ത്യ -അമേരിക്ക വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് പരിഹാരത്തിന് സാധ്യത തെളിയുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് എത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര് പറഞ്ഞു. അവശേഷിക്കുന്ന നിരവധി
എസ് ജയശങ്കർ


NewDelhi , 15 നവംബര് (H.S.)

ഇന്ത്യ -അമേരിക്ക വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് പരിഹാരത്തിന് സാധ്യത തെളിയുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് എത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര് പറഞ്ഞു. അവശേഷിക്കുന്ന നിരവധി പ്രശ്നങ്ങള് അമേരിക്കയുടെ ഭാഗത്ത് നിന്ന് പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്ശിക്കുന്നതിന് കൃത്യം ഒരുമാസം മുമ്പാണ് ജയശങ്കറിന്റെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ജി20 ഉച്ചകോടിക്കിടെ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉഭയകക്ഷി ബന്ധം വിശാലമാക്കുന്നതും വാണിജ്യ ഉടമ്പടിയും ചര്ച്ചയായേക്കും

വാണിജ്യ കരാര് അന്തിമഘട്ടത്തിലാണെന്നും ഇതില് രഹസ്യങ്ങളൊന്നുമില്ലെന്നും ഇതൊക്കെ എല്ലാവര്ക്കും അറിയുന്ന കാര്യമാണെന്നും ജയശങ്കര് ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഉടന് കരാര് നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അമേരിക്കയുമായുള്ള വാണിജ്യ ഉടമ്പടി നമുക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും വിശാലമായ കാഴ്ചപ്പാടില് വേണം ഈ വാണിജ്യ ഉടമ്പടിയെ കാണാനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുന്കാല വാണിജ്യ കരാറുകളിലേറെയും ഏഷ്യന് സമ്പദ്ഘടനകളുമായി ആയിരുന്നു. ഇതില് മിക്കവയും യഥാര്ത്ഥത്തില് കാര്യക്ഷമമായ സമ്പദ്ഘടനകളുമാണ്. സ്വതന്ത്ര വ്യാപാര കരാറുകളില് നിന്ന് പക്ഷേ നമ്മള് പ്രതീക്ഷച്ചതെല്ലാം യാഥാര്ത്ഥ്യമായില്ല.

സ്വതന്ത്ര വാണിജ്യ കരാറുകളെ നോക്കുമ്പോള് നാം കഴിഞ്ഞ കുറേ കാലമായി ചെയ്ത് കൊണ്ടിരുന്നതില് കുറച്ച് കൂടി ആലോചന വേണമായിരുന്നു. കുറച്ച് കൂടി തന്ത്രപരമായും സാമ്പത്തികമായും നിശ്ചയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ്. അത് കൊണ്ട് തന്നെ അവരുമായുള്ള വാണിജ്യ ഉടമ്പടി നമുക്ക് ഏറെ ഉപകാരപ്രദമാകും. അമേരിക്ക നമ്മുടെ ഏറ്റവും വലിയ വിപണിയും ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുമാണ്. ഇത്തരമൊരു സമ്പദ്ഘടനയുമായുള്ള കരാര് നമുക്ക് ഗുണം ചെയ്യും.

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഉഭയകക്ഷി ഇടപാടുകളിലൂടെ വിപണി മെച്ചപ്പെടുത്താന് സ്വയം ശ്രമിക്കുന്നുണ്ട്. ഇപ്പോഴിത് എവിടെയങ്കിലും കൊണ്ടെത്തിക്കുക എന്നതാണ് വെല്ലുവിളി ആയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളരെ പെട്ടെന്ന് ചെയ്ത് തീര്ക്കാവുന്ന ഒന്നല്ലയിത്. ഇതിന് കൂര്മ്മമായ ചിന്തയും അടിയന്തര നടപടികളും വേണം. കാരണം ഇതെല്ലാം ഗൗരവമുള്ള വിഷയങ്ങളാണ്. ജനങ്ങളുടെ തൊഴിലും ജീവിതവും നിര്ണായകമാണ്. ചുങ്കവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര ഉടമ്പടി അന്തിമമാക്കുന്നതിന് ഇരു പക്ഷവും ആഴത്തില് പ്രവര്ത്തിച്ച് കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞമാസം മുംബൈയിലെത്തിയ അമേരിക്കന് വിദേശകാര്യ സെക്രട്ടറി മാര്ക്കോ റൂബിയോ പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും 2025 മുതല് തന്നെ നിര്ദ്ദിഷ്ട വാണിജ്യ ഉടമ്പടി സംബന്ധിച്ച് ചുങ്ക പ്രശ്നങ്ങള് ഒക്കെ പരിഹരിച്ച് ഉഭയകക്ഷി വിപണി ലഭ്യതയ്ക്ക് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കന് വിപണയിലെത്തിക്കുന്ന ഇന്ത്യന് ചരക്കുകള്ക്ക് മറ്റ് രാജ്യങ്ങളുടേതില് നിന്ന് കുറഞ്ഞ നികുതി ഈടാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള് തുരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News