തേവർ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Kochi , 15 നവംബര് (H.S.) മൂന്നു ചെറുപ്പക്കാർ.വ്യത്യസ്ഥ ഭാവങ്ങൾ.തേവർ ഫസ്റ്റ് ലുക്ക് എത്തി.പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ . ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്. വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്. തേവർ എന്ന ചിത്രത്തിന്റെ ഇ
തേവർ


Kochi , 15 നവംബര് (H.S.)

മൂന്നു ചെറുപ്പക്കാർ.വ്യത്യസ്ഥ ഭാവങ്ങൾ.തേവർ ഫസ്റ്റ് ലുക്ക് എത്തി.പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ .

ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.

വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.

തേവർ എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങളാണിതു്.

ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത് ഈ പോസ്റ്ററിന്റെ കൗതുകം തന്നെ.

നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം

ഹൊറൈസൺ എന്റെർ

ടൈൻ മെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് { ദോഹ ) നിർമ്മിക്കുന്നു.

ഹൊറൈസൺ എന്റെർടൈൻ മെന്റിന്റെ അഞ്ചാമതു ചിത്രം കൂടിയാണ് തേവർ.

മുഴുനീള ഫാന്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമാകും വിധത്തിലുള്ള ഈ ചിത്രം പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്..

കേരള - തമിഴ് നാട് അതിർത്തി പ്രദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

വ്യത്യസ്ഥ സാഹചര്യത്തിൽ ഇവിടെയെന്നുന്ന മൂന്നു ചെറുപ്പക്കാർ.

അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ഇവർക്കു ലഭിക്കുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

.

ധ്യാൻ ശ്രീനിവാസൻ , ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർക്കൊപ്പം

തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ, ഹരീഷ് കണാരൻ ,

സുനിൽ സുഗത

ഷാജു ശ്രീധർ,മേജർ രവി,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ,ദിനേശ് പണിക്കർ.ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ,, വയ്യാ പുരി

ഐശ്യര്യാ .പൂജാ റാം,,

ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം - ഓസേപ്പച്ചൻ.

ഛായാഗ്രഹണം- എൽദോ ഐസക്ക്:

എഡിറ്റിംഗ് - അയൂബ് ഖാൻ .

കലാ സംവിധാനം സജിത് മുണ്ടയാട്..

പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം .

മേക്കപ്പ് മഹേഷ് ചേർത്തല.

കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ.

സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്- ബിനു കുമാർ. എസ്.

കോറിയോഗ്രാഫി - ശാന്തി കുമാർ.

ആക്ഷൻ -തവസി രാജേന്ദ്രൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രസാദ് യാദവ്.

ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ .

ഫിനാൻസ് മാനേജർ - മുരുകേശൻ . കൽപ്പാത്തി .

സ്റ്റിൽസ്- ഷിബി ധിവദാസ്

പ്രൊഡക്ഷൻ മാനേജർ - അരുൺ കെ.

പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News