യുഡിഎഫും എല്ഡിഎഫും ഒരേ നയക്കാര്; ജനപക്ഷ ബദലായി യുവാക്കള് രംഗത്തിറങ്ങണം: കെ. സുരേന്ദ്രന്
Thiruvananthapuram , 17 നവംബര് (H.S.) ഭരണത്തിലുള്ള യുഡിഎഫും കഴിഞ്ഞ പത്തുവര്ഷം കേരളം ഭരിച്ച എല്ഡിഎഫും പ്രധാന വിഷയങ്ങളിലെല്ലാം ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്. ഇരു മുന്നണികള്ക്കുമെതിരെ ജനപക്ഷത്തുനിന്ന് ജ
K Surendran


Thiruvananthapuram , 17 നവംബര് (H.S.)

ഭരണത്തിലുള്ള യുഡിഎഫും കഴിഞ്ഞ പത്തുവര്ഷം കേരളം ഭരിച്ച എല്ഡിഎഫും പ്രധാന വിഷയങ്ങളിലെല്ലാം ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്. ഇരു മുന്നണികള്ക്കുമെതിരെ ജനപക്ഷത്തുനിന്ന് ജനങ്ങളുടെ ശബ്ദമായി മൂന്നാമതൊരു ബദല് ഉയര്ത്തിക്കൊണ്ടുവരാന് യുവാക്കളും വിദ്യാര്ഥികളും പതിവില്നിന്ന് വ്യത്യസ്തമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്ജി ഭവനില് നടന്ന യുവമോര്ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വലിയ പ്രതീക്ഷയോടെയാണ് പത്തുവര്ഷത്തിനുശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്ക്കാര് അധികാരത്തിലെത്തിയത്. എന്നാല് ആറുമാസം പിന്നിടുമ്പോഴേക്കും ഈ സര്ക്കാര് എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനകള് ജനങ്ങള്ക്ക് ലഭിച്ചുകഴിഞ്ഞു. കേരളത്തിലെ ജനങ്ങള്ക്ക് യാതൊരു പ്രതീക്ഷയും നല്കാന് സര്ക്കാരിന് കഴിയുന്നില്ല. പിണറായി വിജയന് സര്ക്കാരില്നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ നിലപാടും യുഡിഎഫ് സര്ക്കാരിനില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.

അഴിമതി, സ്വജനപക്ഷപാതം, വര്ഗീയ പ്രീണനം, മതതീവ്രവാദ സംഘടനകളുമായുള്ള ചങ്ങാത്തം, ജനങ്ങളെ അടിച്ചമര്ത്തുന്ന അസഹിഷ്ണുത തുടങ്ങിയവയാണ് പിണറായി വിജയന് സര്ക്കാരിനെ അധികാരത്തില്നിന്ന് പുറത്താക്കിയത്. എന്നാല് ഇതേ പ്രവണതകള് കൂടുതല് ശക്തിയോടെ വി.ഡി. സതീശന് സര്ക്കാരും തുടരുകയാണ്. കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുമായി ബന്ധപ്പെട്ട കേന്ദ്രസംസ്ഥാന അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് പുതിയ സര്ക്കാര് ശ്രമിക്കുന്നത്. മുന് സര്ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകള് ഇല്ലാതാക്കി അതേ മേഖലകളില് കൂടുതല് അഴിമതിക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

കേരളം കണ്ട ഏറ്റവും വലിയ കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ് വി.ഡി. സതീശനെന്നും സുരേന്ദ്രന് വിമര്ശിച്ചു. ശബരിമലയുടെ കാര്യത്തില് കഴിഞ്ഞ പത്തുവര്ഷമായി കണ്ട അതേ ദുരവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. വിവിധ സ്ഥലങ്ങളില് വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ശൗചാലയങ്ങള് തുറന്നിട്ടില്ല, കുടിവെള്ളമില്ല, പമ്പ മലിനീകരിക്കപ്പെട്ട നിലയിലാണ്. മണല്ത്തിട്ടകള് നീക്കം ചെയ്യാത്തതും പാര്ക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തതയും തിരക്ക് നിയന്ത്രിക്കാന് ആവശ്യമായ സംവിധാനങ്ങളുടെ അഭാവവും ഗുരുതരമായ പ്രശ്നങ്ങളാണ്. പോലീസിന്റെ ഫലപ്രദമായ വിന്യാസവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2029ലെ ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഎമ്മിന്റെ പ്രധാനമന്ത്രി സ്ഥാനാര്ഥി രാഹുല് ഗാന്ധിയാണെന്നാണ് പാര്ട്ടി അഖിലേന്ത്യാ ജനറല് സെക്രട്ടറി എം.എ. ബേബി പറയുന്നത്. അങ്ങനെയെങ്കില് കേരളത്തില് എങ്ങനെയാണ് സിപിഎമ്മിന് മത്സരിക്കാനാവുക എന്ന ചോദ്യവും സുരേന്ദ്രന് ഉന്നയിച്ചു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ഇരു മുന്നണികളും ഒരേ പ്രധാനമന്ത്രിക്കുവേണ്ടിയാണ് കേരളത്തില് പ്രവര്ത്തിക്കുന്നതെന്ന രാഷ്ട്രീയ സാഹചര്യം വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുവമോര്ച്ച സംസ്ഥാന അധ്യക്ഷന് വി. മനുപ്രസാദ് അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എസ്. സുരേഷ്, യുവമോര്ച്ച സംസ്ഥാന പ്രഭാരിയും ബിജെപി ഉപാധ്യക്ഷനുമായ പി. സുധീര്, സഹപ്രഭാരി ഒ. നിധീഷ്, യുവമോര്ച്ച സംസ്ഥാന ജനറല് സെക്രട്ടറിമാരായ വരുണ് പ്രസാദ്, വിഷ്ണു, ഗോകുല് ഗോപിനാഥ്, ദേശീയ നിര്വാഹക സമിതി അംഗങ്ങളായ ദിനില് ദിനേഷ്, ഋഷഭ് മോഹന് തുടങ്ങിയവര് പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News