തിരുവനന്തപുരം പി.കെ. ചാത്തൻ മാസ്റ്ററെ അവഗണിച്ച ഇടത്-വലത് സർക്കാരുകൾക്കെതിരെ ബിജെപിയുടെ സ്മൃതി യാത്രയ്ക്ക് തുടക്കം.
Thiruvananthapuram 17 നവംബര് (H.S.) തിരുവനന്തപുരം പി.കെ. ചാത്തൻ മാസ്റ്ററെ അവഗണിച്ച ഇടത്-വലത് സർക്കാരുകൾക്കെതിരെ ബിജെപിയുടെ സ്മൃതി യാത്രയ്ക്ക് തുടക്കം. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ സംഭാവനകൾ നൽകിയ ആദ്യ കേരള മന്ത്രിസഭയിലെ
Kummanam Rajasekharan


Thiruvananthapuram 17 നവംബര് (H.S.)

തിരുവനന്തപുരം

പി.കെ. ചാത്തൻ മാസ്റ്ററെ അവഗണിച്ച ഇടത്-വലത് സർക്കാരുകൾക്കെതിരെ ബിജെപിയുടെ സ്മൃതി യാത്രയ്ക്ക് തുടക്കം. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ സംഭാവനകൾ നൽകിയ ആദ്യ കേരള മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയും അധഃസ്ഥിത ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച സാമൂഹിക പരിഷ്കർത്താവുമായ പി.കെ. ചാത്തൻ മാസ്റ്റർക്ക് അർഹമായ അംഗീകാരം നൽകാത്ത ഇടത്-വലത് സർക്കാരുകളുടെ നിലപാടുകൾക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സ്മൃതി യാത്രയ്ക്ക് തുടക്കമായി.

സ്മൃതി യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഛായാചിത്ര യാത്രയ്ക്ക് തിരുവനന്തപുരത്താണ് തുടക്കമായത്.

ശ്രീ സി.സി. കുഞ്ഞൻ മാസ്റ്ററിൽ നിന്ന് ചാത്തൻ മാസ്റ്ററുടെ ഛായാചിത്രം ജാഥാ ക്യാപ്റ്റൻ കെ. അജിത്ത് ഏറ്റുവാങ്ങി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ. സോമൻ, അഡ്വ. പി. സുധീർ, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിട്ടറിഞ്ഞ് അവയ്ക്ക് അറുതിവരുത്തുന്നതിനായി ജീവിതം മുഴുവൻ മാറ്റിവെച്ച മഹത് വ്യക്തിത്വമായിരുന്നു പി.കെ. ചാത്തൻ മാസ്റ്ററെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സംഭാവനകൾ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അർഹമായ സ്ഥാനമാണ് നേടേണ്ടത്.

എന്നാൽ മാറിമാറി ഭരിച്ച ഇടത്-വലത് സർക്കാരുകൾ ചാത്തൻ മാസ്റ്ററുടെ സ്മരണയെയും സംഭാവനകളെയും നിരന്തരം അവഗണിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് അർഹമായ അംഗീകാരം നൽകാനോ സ്മാരകം നിർമിക്കാനോ ഇരുമുന്നണികളും തയ്യാറായിട്ടില്ല. ഈ അവഗണനയ്ക്കെതിരെയും പുതുതലമുറയ്ക്ക് അദ്ദേഹത്തിന്റെ പോരാട്ടചരിത്രം പരിചയപ്പെടുത്തുന്നതിനുമായാണ് ബിജെപി സ്മൃതി യാത്ര സംഘടിപ്പിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News