വിഴിഞ്ഞം തുറമുഖം വഴി വ്യാപാരസാധ്യതകൾ വിപുലീകരിക്കാൻ ട്രേഡ് ഫെസിലിറ്റേഷൻ യോഗം നവംബർ 18ന്
Thiruvanathapuram, 17 നവംബര്‍ (H.S.) തിരുവനന്തപുരം, നവംബർ 17: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി വിഴിഞ്ഞം അന്താര
Vizhinjam port


Thiruvanathapuram, 17 നവംബര്‍ (H.S.)

തിരുവനന്തപുരം, നവംബർ 17: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡും (VISL) ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (TCCI) സംയുക്തമായി ട്രേഡ് ഫെസിലിറ്റേഷൻ യോഗം സംഘടിപ്പിക്കുന്നു. നവംബർ 18ന് വൈകിട്ട് 3 മുതൽ 5 വരെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം.

ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഇന്ത്യൻ കസ്റ്റംസ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL), വിവിധ സർക്കാർ ഏജൻസികൾ, എം.എസ്.സി, മെർസ്ക് തുടങ്ങിയ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, ലോജിസ്റ്റിക്സ് സേവനദാതാക്കൾ, വ്യാപാര സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖത്ത് ലഭ്യമായ സേവനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം തുറമുഖം വഴിയുള്ള വ്യാപാര കയറ്റുമതി ഇറക്കുമതി നടപടികൾ കൂടുതൽ വേഗത്തിലും ലളിതമായും ചെലവുകുറച്ചും നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യം.

തുറമുഖത്തിന്റെ നിലവിലെ പ്രവർത്തനങ്ങൾ, കണക്റ്റിവിറ്റി, ഭാവി വികസന പദ്ധതികൾ, കയറ്റുമതി-ഇറക്കുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികളും നിയന്ത്രണ സംവിധാനങ്ങളും, രേഖാപരമായ നടപടിക്രമങ്ങൾ, കേരളത്തിലെയും സമീപ പ്രദേശങ്ങളിലെയും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കുമുള്ള വ്യാപാരസാധ്യതകൾ, ഉൾനാടൻ ഗതാഗത ബന്ധങ്ങൾ, ലോജിസ്റ്റിക്സ് സേവനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.

തുറമുഖ അധികൃതർ, നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ, വ്യാപാരമേഖലയിലെ പങ്കാളികൾ എന്നിവർക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിനും വിഴിഞ്ഞം തുറമുഖം നൽകുന്ന വ്യാപാര-ലോജിസ്റ്റിക്സ് സാധ്യതകളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും യോഗം സഹായകമാകുമെന്നാണ് പ്രതീക്ഷ.

---------------

Hindusthan Samachar / Sreejith S


Latest News