സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയത് സ്പര്ദ്ധ നിറഞ്ഞതും സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്; രമേശ് ചെന്നിത്തല
Thiruvanathapuram, 18 നവംബര്‍ (H.S.) തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കിയതിൽ ഏറെയും വര്‍ഗീയതയും കലാപങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതുമായ പോസ്റ്റുകളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരായ പോസ്റ്റുകളോ കാര്‍ഡ
Ramesh Chennithala


Thiruvanathapuram, 18 നവംബര്‍ (H.S.)

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കിയതിൽ ഏറെയും വര്‍ഗീയതയും കലാപങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതുമായ പോസ്റ്റുകളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരായ പോസ്റ്റുകളോ കാര്‍ഡുകളോ നീക്കം ചെയ്തിട്ടില്ല. നാടിന്റെ സമാധാന ജീവിതത്തിന് ഭംഗംവരുത്തുന്ന തരത്തിലുള്ള പോസ്റ്റുകളിടുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പൊലീസിനാവില്ല. അതൊന്നും സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല.

സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലും സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുമുള്ള പോസ്റ്റുകൾ നീക്കം ചെയ്യുകയെന്നത് സമൂഹത്തിന് അനിവാര്യമായ കാര്യങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമം നടപ്പാക്കുന്ന പൊലീസിനെ കായികമായി നേരിടുകയും ആക്രമിക്കുകയും ചെയ്താല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസിനെതിരായ അതിക്രമത്തില്‍ കര്‍ശന നടപടിയുണ്ടാകും. അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല. നിയമം അനുശാസിക്കുന്ന എല്ലാ നടപടിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കഴക്കൂട്ടത്ത് നടന്നത് ഗുരുതരമായ സംഭവമാണ്. എം.ഡി.എം.എയുമായെത്തിയ ലഹരി മാഫിയയുടെ ആക്രമണത്തില്‍ ദീപുരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി. മറ്റൊരു പൊലീസുകാരനും പരിക്കുണ്ട്.

ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങളില്‍ തര്‍ക്കങ്ങളൊന്നുമില്ല. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി

---------------

Hindusthan Samachar / Sreejith S


Latest News