പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ ആവശ്യങ്ങള് ഉന്നയിച്ചു
New delhi, 18 നവംബര്‍ (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ ഭവനില്‍ നടന്ന കൂടിക്കാഴ്ച. ഏകദേശം അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കേരളത്ത
cm pm


New delhi, 18 നവംബര്‍ (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ ഭവനില്‍ നടന്ന കൂടിക്കാഴ്ച. ഏകദേശം അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങളും പദ്ധതികളും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമായെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മിഷന്‍ സമുദ്ര പദ്ധതിയാണ് പ്രധാനമായും അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളര്‍ത്തുന്നതിനൊപ്പം കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉത്പാദനം, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, തുറമുഖാധിഷ്ഠിത വ്യവസായങ്ങള്‍, റോഡ്-റെയില്‍ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി. 1,03,500 കോടി രൂപയുടെ പദ്ധതികള്‍ക്ക് തത്വത്തിലുള്ള അംഗീകാരവും വിവിധ കേന്ദ്രപദ്ധതികളില്‍ കേരളത്തിന് അര്‍ഹമായ പരിഗണനയും ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു.

മിഷന്‍ സമുദ്ര പദ്ധതിയാണ് പ്രധാനമായും അവതരിപ്പിച്ചത്. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളര്‍ത്തുന്നതിനൊപ്പം കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉല്‍പാദനം, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, തുറമുഖാധിഷ്ഠിത വ്യവസായങ്ങള്‍, റോഡ്-റെയില്‍ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി. 1,03,500 കോടി രൂപയുടെ പദ്ധതികള്‍ക്ക് തത്വത്തിലുള്ള അംഗീകാരവും വിവിധ കേന്ദ്രപദ്ധതികളില്‍ കേരളത്തിന് അര്‍ഹമായ പരിഗണനയും ആവശ്യപ്പെട്ടു.

ജി.ഡി.പി കണക്കെടുപ്പിലെ അപാകതകള്‍ പരിഹരിക്കുക, അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News