'റീല് നിര്മാതാക്കള്ക്ക് സംരക്ഷണം നല്കാനാകില്ല; സുപ്രീം കോടതിയില് നിലപാട് വ്യക്തമാക്കി ഡല്ഹി പൊലീസ്
New delhi, 18 നവംബര്‍ (H.S.) പ്രതിഷേധ സ്ഥലങ്ങളില്‍ റീല്‍ നിര്‍മാതാക്കള്‍ക്കും സോഷ്യല്‍ മീഡിയ കോണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും സംരക്ഷണം അവകാശപ്പെടാനാകില്ലെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍. മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം റീല്‍ എടുക്കാന
suprem court


New delhi, 18 നവംബര്‍ (H.S.)

പ്രതിഷേധ സ്ഥലങ്ങളില്‍ റീല്‍ നിര്‍മാതാക്കള്‍ക്കും സോഷ്യല്‍ മീഡിയ കോണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും സംരക്ഷണം അവകാശപ്പെടാനാകില്ലെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍. മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം റീല്‍ എടുക്കാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി പോലീസ് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകര്‍ ഒരു പ്രത്യേക വിഭാഗമാണെന്നും വാണിജ്യപരമായ നേട്ടങ്ങള്‍ക്കായി ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് റീലുകള്‍ നിര്‍മ്മിക്കുന്ന സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ അവരില്‍ നിന്ന് വ്യത്യസ്തരാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ജന്തര്‍ മന്തറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ജന്തര്‍ മന്തറില്‍ നടന്ന, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ ആരോപിച്ച് 'നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ', 'ഫ്രീ സ്പീച്ച് കളക്ടീവ്', 'ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റുകള്‍', 'കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍' എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ക്ക് മറുപടിയായാണ് ജോയിന്റ് പൊലീസ് കമ്മീഷണര്‍ സുരേന്ദര്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

റീലുകള്‍ ഉണ്ടാക്കുന്നതിനോ അവ അപ്ലോഡ് ചെയ്യുന്നതിനോ, തങ്ങള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കം വാണിജ്യപരമായി ഉപയോഗിക്കുന്നതിനോ എതിര്‍പ്പൊന്നുമില്ലെന്നും ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍, ഇത്തരത്തില്‍ റീലുകള്‍ നിര്‍മ്മിക്കുന്നവരെ മാധ്യമപ്രവര്‍ത്തകരുടെയോ റിപ്പോര്‍ട്ടര്‍മാരുടെയോ പദവിയിലേക്ക് ഉയര്‍ത്താമോ എന്നത് ഇനിയും തീരുമാനിക്കപ്പെടേണ്ട കാര്യമാണെന്നും അതില്‍ പറയുന്നു.

ഡല്‍ഹി പൊലീസിന്റെ ഈ നിര്‍ദേശം തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, റീലുകള്‍ ചെയ്യുന്നവര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുകള്‍, നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ എന്നിവരെ പൊതുനിയമങ്ങളില്‍ നിന്നോ, നിരോധനാജ്ഞയുള്ള സ്ഥലങ്ങളില്‍ നിയമപാലക ഏജന്‍സികള്‍ നല്‍കുന്ന നിയമാനുസൃതമായ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ നിന്നോ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News