Enter your Email Address to subscribe to our newsletters

KOZHIKKODE, 02 നവംബര്‍ (H.S.)
കോഴിക്കോട്: ബി.എല്.എം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ആര്‍. പ്രേംകുമാറിന് തിരിച്ചടി. കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ബി.എല്.എം. മുന്‍ ചെയര്‍മാനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിരുന്നു.
അറസ്റ്റിനുള്ള കാരണം പ്രതിയെ ബോധിപ്പിച്ചില്ലെന്ന പ്രതിഭാഗം വക്കീലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയെ ബോധ്യപ്പെടുത്തുന്നതിലും ബന്ധുക്കളെ അറിയിക്കുന്നതിലും പിഴവ് സംഭവിച്ചുവെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. എന്നാല്‍, പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
നവംബര്‍ രണ്ട് തിങ്കളാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടായിരുന്നു പ്രേംകുമാറിന് പോലീസ് നോട്ടീസ് നല്‍കിയത്. ചെന്നൈയിലെ വീട്ടിലെത്തി നോട്ടീസും നല്‍കിയിരുന്നു. പക്ഷെ, വീട്ടില്‍ പ്രേംകുമാര്‍ ഉണ്ടായിരുന്നില്ല. ഇതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരന് നോട്ടീസ് നല്‍കി മടങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
വാറന്റില്ലാതെയാണ് അറസ്റ്റെങ്കില്‍ ബിഎന്‍എസ് 47 പ്രകാരം കാരണം (ഗ്രൗണ്ട് ഓഫ് അറസ്റ്റ്) കൃത്യമായി അറിയിക്കണം. ബന്ധുക്കളെയും വിവരം അറിയിക്കണം. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം.കെ റാമിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോള്‍ വിട്ടയച്ചത് ഈ കാരണം കൊണ്ടായിരുന്നു.
പ്രേംകുമാറിന്റെ വിഷയത്തില്‍ അറസ്റ്റിനുള്ള കാരണം വ്യക്തമാക്കുന്ന നോട്ടീസ് ആദ്യം കൈപറ്റാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് മകന്റെ വാട്‌സ് ആപ്പിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ട് റിമാന്റ് റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിരുന്നില്ല. ഇതായിരുന്നു ജാമ്യം കിട്ടാന്‍ കാരണമായതെന്നാണ് പറയുന്നത്.
നേരിട്ട് ഹാജരാകാതെ അഭിഭാഷകനെ കോടതിയില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രേംകുമാര്‍. എന്നാല്‍ കോടതി നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടതോടെ ഈ ശ്രമം പാളി.
---------------
Hindusthan Samachar / Sreejith S