ഗുരുവായൂരിൽ അരങ്ങേറ്റ നിരക്ക് 11,800 രൂപയാക്കി ഉയർത്തി; സമയപരിധി ഒരു മണിക്കൂറായി കുറച്ചു
Keralam, 02 നവംബര്‍ (Hs ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളിലെ കലാപരിപാടികളുടെയും അരങ്ങേറ്റങ്ങളുടെയും വാടക ഇരട്ടിയായി വർധിപ്പിച്ചു. മേൽപത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വാടക 5,900 രൂപയിൽ നിന്ന
Guruvayoor temple


Keralam, 02 നവംബര്‍ (Hs

ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളിലെ കലാപരിപാടികളുടെയും അരങ്ങേറ്റങ്ങളുടെയും വാടക ഇരട്ടിയായി വർധിപ്പിച്ചു. മേൽപത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വാടക 5,900 രൂപയിൽ നിന്ന് 11,800 രൂപയായി (GST ഉൾപ്പെടെ) വർധിപ്പിച്ചു. കലാപരിപാടികൾക്കായി അനുവദിച്ചിരുന്ന സമയം ഒന്നര മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറച്ചു. മുഴുവൻ ദിവസത്തേക്കുള്ള വാടക 1.60 ലക്ഷം രൂപയാക്കി. പുതിയ നിരക്കുകൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ബുക്കിങ്ങിലെ കച്ചവടവും തിരക്കും ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News