എംജി രാജമാണിക്യത്തെ കെഎസ്ഇബിയില് നിന്നും മാറ്റി; എന്.പ്രശാന്തിന് ചുമതല; ഐഎഎസ് തലപ്പത്ത് വന് മാറ്റങ്ങള്
Thiruvanathapuram, 02 നവംബര്‍ (H.S.) ഐഎഎസ് തലപ്പത്ത് വലിയ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. എം ജി രാജ്യമാണിക്യത്തെ കെ.എസ്.ഇ.ബി ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ പ്രശാന്തിനെയാണ് ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.
Prasanth IAS


Thiruvanathapuram, 02 നവംബര്‍ (H.S.)

ഐഎഎസ് തലപ്പത്ത് വലിയ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. എം ജി രാജ്യമാണിക്യത്തെ കെ.എസ്.ഇ.ബി ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ പ്രശാന്തിനെയാണ് ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും. എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും മൂലം സര്‍ക്കാരിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജമാണിക്യത്തെ മാറ്റിയിരിക്കുന്നത്.

കെ.ആര്‍ ജ്യോതിലാല്‍ ആഭ്യന്തരം-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. നേരത്തെ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ജലവിഭവം, ഭവനം, കയര്‍ എന്നീ വകുപ്പുകളുടെ പൂര്‍ണ്ണ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. ടിവി അനുപമയാണ് പുതിയ ധനകാര്യവകുപ്പ് സെക്രട്ടറി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. മിന്‍ഹാജ് ആലം ഐഎഎസിനെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

ഡോ. ഷര്‍മിള മേരി ജോസഫ് ഐഎഎസിനെ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഡോ. ഷര്‍മിള. മുഹമ്മദ് ഹനീഷ് എ.പി.എം. ഐഎഎസ് ആണ് ആരോഗ്യവകുപ്പിലെ പുതിയ അഡീഷണല്‍ ചീഫ് സെക്രട്ടറി. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും.

മറ്റ് ചുമതലകളിലെ മാറ്റങ്ങള്‍

പുനീത് കുമാര്‍ ഐഎഎസ്: വൈദ്യുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോഓര്‍ഡിനേഷന്‍ & പ്രോഗ്രാം മാനേജ്‌മെന്റ് വിഭാഗം OSD തസ്തികയുടെയും ന്യൂഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ തസ്തികയുടെയും ചുമതല തുടരും.

ഡോ. എം. ബീന ഐഎഎസ്: കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

ഡോ. വീണ എന്‍. മാധവന്‍ ഐഎഎസ്: കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കാര്‍ഷിക ഉല്‍പ്പാദന കമ്മീഷണറുടെ അധിക ചുമതലയും വഹിക്കും.

സുഹാസ് എസ്. ഐഎഎസ്: ഇലക്ട്രോണിക്സ് & ഐ.ടി. വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. വ്യവസായ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ചുമതലയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) എം.ഡി. ചുമതലയും തുടരും.

ശ്രീറാം സാമ്പശിവ റാവു ഐഎഎസ്: പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി മാറ്റി. എക്സൈസ് കമ്മീഷണര്‍ ചുമതല തുടര്‍ന്നും വഹിക്കും.

പി. ബി. നൂഹ് ഐഎഎസ്: തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.

ജാഫര്‍ മലിക് ഐഎഎസ്: ജിഎസ്ടി വകുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും.

അഫ്സാന പര്‍വീണ്‍ ഐഎഎസ്: മില്‍മ മാനേജിങ് ഡയറക്ടറായും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആയും നിയമിച്ചു.

അനു കുമാരി ഐഎഎസ്: ടൂറിസം ഡയറക്ടറായി നിയമിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News