നഷ്ടം 11,000 കോടി; ഇന്ത്യാസഖ്യത്തിന്റെ റാലിക്കെതിരെ ഡല്ഹിയിലെ വ്യാപാരി സംഘടന
New delhi, 02 നവംബര്‍ (H.S.) ഇന്ത്യാസഖ്യം രാംലീല മൈതാനത്ത് ഇന്നലെ ംഘടിപ്പിച്ച റാലിക്കെതിരെ ആരോപണവുമായി ഡല്‍ഹിയിലെ വ്യാപാരികള്‍. റാലി മൂലം ഏകദേശം 10,000- 11,000 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ഡല്‍ഹിയിലെ വ്യാപാരികളുടെ സംഘടനയായ ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ
rahu gandhi


New delhi, 02 നവംബര്‍ (H.S.)

ഇന്ത്യാസഖ്യം രാംലീല മൈതാനത്ത് ഇന്നലെ ംഘടിപ്പിച്ച റാലിക്കെതിരെ ആരോപണവുമായി ഡല്‍ഹിയിലെ വ്യാപാരികള്‍. റാലി മൂലം ഏകദേശം 10,000- 11,000 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ഡല്‍ഹിയിലെ വ്യാപാരികളുടെ സംഘടനയായ ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. റാലി നടന്ന പ്രദേശത്തിന് സമീപത്തെ 20-25 മാര്‍ക്കറ്റുകളിലെ കച്ചവടം ബാധിക്കപ്പെട്ടുവെന്നും ആ മേഖലയിലെ മൂന്നുലക്ഷത്തോളം കടകളില്‍ രണ്ടരലക്ഷത്തോളം കടകള്‍ അടഞ്ഞുകിടന്നതായും സിടിഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പറഞ്ഞു.

ഡല്‍ഹിക്ക് സമീപമുള്ള നഗരങ്ങളില്‍നിന്നുള്ള ഉപഭോക്താക്കള്‍, വിതരണക്കാര്‍, വ്യാപാരികള്‍ എന്നിവരുടെ യാത്രയെയും റാലി ബാധിച്ചതായി ബ്രിജേഷ് കൂട്ടിച്ചേര്‍ത്തു. സാധാരണയായി വ്യാപാര ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്താറുള്ളത് മൂന്ന് മുതല്‍ നാല് ലക്ഷംവരെ ആളുകളാണ്. അവര്‍ ഇത്തവണ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ടെമ്പോകളും ട്രക്കുകളും ഉള്‍പ്പെടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ കഴിഞ്ഞില്ല. ഇത് വ്യവസായമേഖലകളില്‍നിന്നും ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകളില്‍നിന്നും ഓള്‍ഡ് ഡല്‍ഹിയിലെയും സെന്‍ട്രല്‍ ഡല്‍ഹിയിലെയും മാര്‍ക്കറ്റുകളിലേക്കുള്ള ചരക്കുനീക്കത്തെ ബാധിച്ചെന്നും ബ്രിജേഷ് ആരോപിച്ചു.

'ചരക്കുനീക്കം സമ്പൂര്‍ണമായി തടസ്സപ്പെട്ടു. ദീപാവലിക്കച്ചവടം ഏറ്റവും കൂടുതല്‍ നടക്കുന്ന സമയത്ത്, ഈ വ്യാപാരകേന്ദ്രങ്ങളില്‍നിന്നാകെ 10,000-12,000 കോടിരൂപയുടെ വിറ്റുവരവുണ്ടാകാറുണ്ട്. കടകള്‍ തുറന്നിരുന്നെങ്കിലും കച്ചവടമുണ്ടായിരുന്നില്ല. ആളുകളാരും വന്നില്ല. പതിനായിരം മുതല്‍ 11,000 കോടിയുടെ നഷ്ടമാണുണ്ടായത്. ഈ നഷ്ടത്തിന് ആര് പരിഹാരം നല്‍കും? ആര് ഇത് പരിഹരിക്കും. സംഘാടകര്‍ ചെയ്യുമോ', ബ്രിജേഷ് ആരാഞ്ഞു.

റാലിക്ക് മുന്നോടിയായി, അത് കച്ചവടത്തെ ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് സിടിഐ പലവട്ടം കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് കണക്കിലെടുത്തില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ മാറ്റാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടൂ എങ്കില്‍ ഒരു മിനിറ്റ് കൊണ്ട് സമരം തീരും എന്നായിരുന്നു രാഹുല്‍ ഗാന്ധി വ്യാപാരികളുടെ ആവശ്യത്തിന് മറുപടി നല്‍കിയത്.

---------------

Hindusthan Samachar / Sreejith S


Latest News