Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 നവംബര്‍ (H.S.)
നോര്‍ക്ക റൂട്ട്സില് ഭരണഭാഷ സമ്മേളനം സംഘടിപ്പിച്ചു
ജീവനക്കാര് ‘ഭരണഭാഷ മലയാളം’ പ്രതിജ്ഞയെടുത്തു
കേരളപ്പിറവിയുടെ 70-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സില് ഭരണഭാഷ സമ്മേളനം സംഘടിപ്പിച്ചു. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ ‘ഭരണഭാഷ മലയാളം’ പ്രതിജ്ഞയെടുത്തു. ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. നോര്‍ക്ക റൂട്ട്സിലെ മറ്റ് സെന്ററുകളിലെ ജീവനക്കാര്‍ ഓണ്‍ലൈനായും ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തിലെ ഭരണഭാഷ മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിനു ലക്ഷ്യമിട്ടാണ് പരിപാടി. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സാനുകുമാര്‍ എസ് സ്വാഗതവും, റിക്രൂട്ട്മെന്റ് വിഭാഗം സെക്ഷന്‍ ഓഫീസര്‍ പ്രദീപ്കുമാര്‍ വി.ഐ നന്ദിയും പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തോട് അനുബന്ധിച്ച് 2026 നവംബര്‍ ഏഴു വരെയുളള ദിവസങ്ങളിൽ വിവിധ മത്സരങ്ങളും ജീവനക്കാര്‍ക്കായി സംഘടിപ്പിക്കും. ‘ഭരണഭാഷ മാതൃഭാഷ’ വാരാഘോഷത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് വാക്കുകൾക്ക് തുല്യമായ മലയാളം വാക്കുകളുടെ പ്രദർശനവും നടത്തും.
---------------
Hindusthan Samachar / Sreejith S