Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 നവംബര്‍ (H.S.)
ബസ് ഉടമസ്ഥ സംഘടനകളായ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ , കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ , കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി , എന്നീ സംഘടനകളുമായി ബഹു ഗതാഗത മന്ത്രി 02 11 2026 ല്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2026 നവംബര്‍ മാസം മൂന്നാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ബസ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു.
ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ട ആവശ്യങ്ങള്‍-
1) വെറ്റ് ലീസിങ്ങിലൂടെ പ്രൈവറ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കണം എന്ന് ആവശ്യം അംഗീകരിച്ചു
2) ബസ് സര്‍വീസുകള്‍ നിര്‍ത്താനും മറ്റൊരാള്‍ക്ക് കൈമാറാനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യം അംഗീകരിച്ചു
3) ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യം അംഗീകരിച്ചു
4) സ്വകാര്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും
5) ബസുകളുടെ കാലപരിധി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം നിയമാനുസൃതം പരിഗണിക്കും
6) ബസ്സുടമസ്ഥരുടെ സംഘടന പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ അവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്ഥിരം സമിതി രൂപീകരിക്കും
7) ഓവര്‍ ലാപ്പിംഗ് ഒഴിവാക്കാനായി നിയമിതമായ സുരേഷ് ബാബു കമ്മീഷന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും
8)ബസ് സര്‍വീസ് ഒരു വ്യവസായമായി പരിഗണിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S