ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മർദ്ദിച്ച സംഭവം, ഒരാൾ അറസ്റ്റിൽ
Kochi , 26 നവംബര് (H.S.) അബുദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ ക്രൂരമായി മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.കൊച്ചി സ്വദേശിയായ റോഷൻ മാർട്ടിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ തൃശൂർ സ്വദേശിയായ യൂസഫിന് സാരമായി പ
INDIGO Flights


Kochi , 26 നവംബര് (H.S.)

അബുദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ ക്രൂരമായി മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.കൊച്ചി സ്വദേശിയായ റോഷൻ മാർട്ടിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ തൃശൂർ സ്വദേശിയായ യൂസഫിന് സാരമായി പരിക്കേറ്റു.

വാക്കുതർക്കമാണ്കൈ യാങ്കളിയിലേക്ക് നയിച്ചത്. ബെൽറ്റ് കഴുത്തിൽ മുറുക്കി

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ അബുദബിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ഇൻഡിഗോയുടെ 6ഇ1404 വിമാനത്തിലാണ് സഹയാത്രികരെ ഭീതിയിലാഴ്ത്തിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടെ റോഷൻ മാർട്ടിനും യൂസഫും തമ്മിലുണ്ടായ നിസ്സാരമായ വാക്കുതർക്കമാണ് പിന്നീട് രൂക്ഷമായ കൈയാങ്കളിയിലേക്ക് നീങ്ങിയത്.

തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ റോഷൻ മാർട്ടിൻ യൂസഫിൻ്റെ മുഖത്ത് ശക്തമായി ഇടിച്ചു.

ഇതിന് പിന്നാലെ ഇയാൾ തൻ്റെ ബെൽറ്റ് ഊരിയെടുത്ത് യൂസഫിൻ്റെ കഴുത്തിൽ മുറുക്കി അപായപ്പെടുത്താൻ ശ്രമിച്ചു. പ്രതിയുടെ ക്രൂരമായ ആക്രമണത്തിൽ യൂസഫിൻ്റെ കണ്ണട പൂർണമായും തകർന്നു.

ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹത്തിൻ്റെ വലതുകണ്ണിന് സമീപം സാരമായി പരിക്കേൽക്കുകയും ചെയ്തു.

വിമാനത്തിനുള്ളിൽ പരിഭ്രാന്തി; ഇടപെട്ട് ജീവനക്കാർ

ആകാശമധ്യേ വിമാനത്തിനുള്ളിൽ പെട്ടെന്നുണ്ടായ സംഘർഷവും ബഹളവും മറ്റ് യാത്രക്കാരിൽ വലിയ പരിഭ്രാന്തി പരത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള അക്രമം കണ്ടതോടെ പലരും ഭയചകിതരായി സീറ്റുകളിൽ നിന്ന് എഴുന്നേറ്റു. ഉടൻതന്നെ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളും മറ്റ് ജീവനക്കാരും ഓടിയെത്തി ഇടപെട്ടു.

ഇരുവരെയും പിടിച്ചുമാറ്റിയ ജീവനക്കാർ രംഗം ശാന്തമാക്കി. പരിക്കേറ്റ യൂസഫിന് വിമാനത്തിനുള്ളിൽതന്നെ പ്രാഥമിക ശുശ്രൂഷ നൽകി. വിമാനം നിലത്തിറങ്ങുന്നത് വരെ പ്രതിയെ മറ്റ് യാത്രക്കാരിൽ നിന്ന് മാറ്റി പ്രത്യേക നിരീക്ഷണത്തിൽ ഇരുത്തി. ആകാശയാത്രയ്ക്കിടെ വിമാനത്തിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പെരുമാറ്റമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതർ വിലയിരുത്തി.

ലാൻഡിങ് പൂർത്തിയായതോടെ അറസ്റ്റ്; വിശദമായ അന്വേഷണം

വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഉള്ളിൽ കയറി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പരിക്കേറ്റ യൂസഫ് വിമാനത്താവള അധികൃതർക്കും നെടുമ്പാശ്ശേരി പൊലീസിനും ഔദ്യോഗികമായി പരാതി നൽകി.

പിന്നാലെ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് റോഷൻ മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ആകാശയാത്രയ്ക്കിടെ സഹയാത്രികനെ കൈയേറ്റം ചെയ്യുകയും വിമാനത്തിലെ സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അതിക്രമത്തിൽ പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും വ്യോമയാന സുരക്ഷാ നിയമങ്ങളിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News