വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാലയുടെ യാത്രയയപ്പ്
Thiruvananthapuram,26 നവംബര് (H.S.) കേരള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മലിന് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ആദരവോടെ യാത്രയയപ്പ് നൽകി. സർവകലാശാല സെനറ്റ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വൈസ് ചാൻസലർമ
Mohanan kunnummal


Thiruvananthapuram,26 നവംബര് (H.S.)

കേരള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മലിന് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ആദരവോടെ യാത്രയയപ്പ് നൽകി. സർവകലാശാല സെനറ്റ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വൈസ് ചാൻസലർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, അധ്യാപക-അനധ്യാപക സംഘടനാ പ്രതിനിധികൾ, സർവകലാശാലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തന്റെ കാലയളവിൽ കേരള സർവകലാശാലയിൽ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കാനും പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ പ്രൊഫ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. 1,90,202 ഡിഗ്രി സർട്ടിഫിക്കറ്റുകളും 1,564 പി.എച്ച്.ഡി. ബിരുദങ്ങളും വിതരണം ചെയ്യാൻ ഈ കാലയളവിൽ സാധിച്ചു.

സർവകലാശാലയിലെ 150 ഓളം അധ്യാപകരിൽ 126 പേർക്ക് പ്രമോഷൻ നൽകാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ദിനത്തിൽ തന്നെ ഇത്തരമൊരു യാത്രയയപ്പ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർവകലാശാല വൈസ് ചാൻസലറായ ശേഷമാണ് തന്നെ കൂടുതൽ ആളുകൾ അറിഞ്ഞുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയെ സമൂഹം ശരിയായ രീതിയിൽ മനസ്സിലാക്കേണ്ടതുണ്ട്. പുതിയ തലമുറ ഗർജിക്കുന്ന സിംഹങ്ങളാണ്. യുവാക്കൾ പാറ്റകളല്ലെന്ന് താൻ ഒരിക്കൽ പറഞ്ഞിരുന്നു. ആ പരാമർശത്തെക്കുറിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നേരിട്ടെത്തി അഭിനന്ദിച്ചത് ഏറെ സന്തോഷം നൽകിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

സിൻഡിക്കേറ്റ് അംഗം ശ്രീ. ആർ. എസ്. ശശികുമാർ അധ്യക്ഷത വഹിച്ചു. കുഫോസ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എ. ബിജു കുമാർ, മലയാളം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി. ആർ. പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. സിബി സി. ബാബു, ശ്രീ. പി. എസ്. ഗോപകുമാർ, ഡോ. എസ്. പ്രേമ, ഡോ. നൗഷാദ് വി.,അഡ്വ. അജയ് ജൂവൽ കുര്യാക്കോസ്, ഡോ. കെ. അനിൽകുമാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ആർ മിനി എന്നിവർ വൈസ് ചാൻസലറിന് ആശംസകൾ അറിയിച്ചു. എച്ച്.ആർ.ഡി.സി. ഡയറക്ടർ ഡോ. ടി. വിജയലക്ഷ്മി, അധ്യാപക സംഘടനാ പ്രതിനിധികളായ പ്രൊഫ. സി. എൻ. വിജയകുമാരി, ഡോ. ലാൽ സി. എ., അനധ്യാപക സംഘടനാ പ്രതിനിധികളായ ശ്രീ. ഗിരീഷ് എസ്., ശ്രീ. മനീഷ് ആർ., ശ്രീ. എം. കെ. ദിലീപ് കുമാർ എന്നിവരും സംസാരിച്ചു.

തുടർന്ന് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മലിന് ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ ഡോ. മിനി ഡിജോ കാപ്പൻ (ഡയറക്ടർ, പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ്) സ്വാഗതം ആശംസിച്ചു. രജിസ്ട്രാർ ശ്രീമതി രശ്മി ആർ. നന്ദി പ്രകാശിപ്പിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News