റവന്യൂ ജില്ലാ കലോത്സവം: എറണാകുളം ഉപ ജില്ലയ്ക്ക് കിരീടം
Kochi , 29 നവംബര് (H.S.) 37 മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ വാശിയേറിയ കലാമാമാങ്കത്തിന് ഒടുവിൽ 1011 പോയിന്റുകളോടെ എറണാകുളം ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ അടിസ്ഥാനത്തിൽ 337 പോയിന്റ് നേടി എറണാകുളം സെന്റ് തെരാസസ് സി .
Eranakulam district kalothsavam


Kochi , 29 നവംബര് (H.S.)

37 മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ വാശിയേറിയ കലാമാമാങ്കത്തിന് ഒടുവിൽ 1011 പോയിന്റുകളോടെ എറണാകുളം ഉപജില്ല

ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ അടിസ്ഥാനത്തിൽ 337 പോയിന്റ് നേടി എറണാകുളം സെന്റ് തെരാസസ് സി .ജി .എച്ച് .എസ് .എസ് ഒന്നാം സ്ഥാനക്കാരായി.

വിദ്യാഭ്യാസ ഉപജില്ലകളായ ആലുവ (969), നോർത്ത് പറവൂർ ( 952) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.

പെരുമ്പാവൂർ ( 811), മുവാറ്റുപുഴ (798),

മട്ടാഞ്ചേരി (778), അങ്കമാലി (770),

തൃപ്പൂണിത്തുറ (770), വൈപ്പിൻ (727),

കോലഞ്ചേരി (724), കോതമംഗലം (545),

പിറവം (480), കൂത്താട്ടുകുളം (448),

കല്ലൂർകാട് (278) എന്നിങ്ങനെയാണ് പോയിന്റ് നില.

സ്കൂൾ അടിസ്ഥാനത്തിൽ ആലുവ

വിദ്യാധിരാജ വിദ്യാ ഭവൻ ഇ. എം .എച്ച്. എസ് . (320), മുവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്. എസ് . എസ് (248), എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി .വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്. എസ് . എസ്, (209), നോർത്ത് പറവൂർ എസ്. എൻ. വി. സംസ്കൃതം എച്ച്. എസ് . എസ് (185) എന്നിവർ നാലും അഞ്ചും സ്ഥാനത്തുണ്ട്.

ഈ മാസം 24 ന് ആരംഭിച്ച് നാലുദിവസം നീണ്ടുനിന്ന കലോത്സവമാണ് ഇന്നലെ കൊടിയിറങ്ങിയത്.

പ്രധാന വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് ഉൾപ്പെടെ 14 വേദികളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികളാണ് ജില്ല കലോത്സവത്തിൽ മാറ്റുരച്ചത്.

സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ഭക്ഷ്യ, പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. കുന്നത്തുനാട് എം. എൽ.എ. വി. പി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിനിമ താരം ടിനി ടോം മുഖ്യതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷൈജ റെജി, എ. പി. കുഞ്ഞുമുഹമ്മദ്, കെ. ശാരദ, ജിൻസി അജി, റെജി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ, എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, കോലഞ്ചേരി എഇഒ പി. ആർ. മേഖല, സെന്റ് പീറ്റേഴ്സ് എച്ച്. എസ്. എസ്. മാനേജർ മാത്യു പി. പോൾ, സബ് കമ്മിറ്റി കൺവീനർമാരായ ബിജു വർഗീസ്, ജോമോൻ ജോസ്, ആർ. ആശാലത, സി. ഡി.സുനിൽ, എം. ഐ. മുഹമ്മദ് റാഫി,ടിന്റു പൗലോസ്, ടി. കെ. റെജീന, ചാൾസ് ഇ. ഇടപ്പാട്ട്, ബിനു കെ. വർഗീസ്, ജി. രാകേഷ്, പി. എ. അബ്ദുൾ നാസർ, സിബി ആഗസ്റ്റിൻ, ജെസീന, ഹണി ജോൺ തേനുങ്കൽ, പി. മേരി, ജയമോൾ ചാക്കപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജിത തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News