കെ. സുധാകരന്റെ വിദേശത്തെ ചികിത്സയിൽ ദുരൂഹത; ഗുരുതര ആരോപണവുമായി കുടുംബം.
Thiruvananthapuram , 29 നവംബര് (H.S.) കെ. സുധാകരന്റെ വിദേശത്തെ ചികിത്സയിൽ ദുരൂഹത; ഗുരുതര ആരോപണവുമായി കുടുംബം. മണ്ഡല പുനർനിർണയ ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപിയുടെ വിദേശത്തെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് ക
K Sudhakaran


Thiruvananthapuram , 29 നവംബര് (H.S.)

കെ. സുധാകരന്റെ വിദേശത്തെ ചികിത്സയിൽ ദുരൂഹത; ഗുരുതര ആരോപണവുമായി കുടുംബം.

മണ്ഡല പുനർനിർണയ ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപിയുടെ വിദേശത്തെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. യുഎഇയിൽ ചികിത്സയിൽ കഴിയുന്ന സുധാകരനെ ഡൽഹിയിലേക്ക് മടങ്ങാൻ അനുവദിക്കാതെ ആശുപത്രിയിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

നാട്ടിലേക്ക് മടങ്ങാനിരിക്കെ സുധാകരനെ അപ്രതീക്ഷിതമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും കുടുംബാംഗങ്ങൾക്കുപോലും കാണാൻ അനുമതി നൽകുന്നില്ലെന്നും മകൻ സംജോഗ് സുധാകരൻ പറഞ്ഞു. അണുബാധയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചതായും സുധാകരന്റെ മരുമകൻ അജിത്ത് കുമാർ ആരോപിച്ചു.

അമേരിക്കയിലെ ചികിത്സയ്ക്കായി നവംബർ 26നാണ് കെ. സുധാകരൻ കുടുംബസമേതം കണ്ണൂരിൽനിന്ന് വിദേശത്തേക്ക് തിരിച്ചത്. നിർണായകമായ മണ്ഡല പുനർനിർണയ ബിൽ പരിഗണിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഡൽഹിയിൽ മടങ്ങിയെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. തുടർചികിത്സയ്ക്കുള്ള സൗകര്യങ്ങൾ പാർട്ടി ഒരുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അറിയിച്ചിരുന്നു.

ഓരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ സുധാകരന്റെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം കോൺഗ്രസ് നേതൃത്വത്തിന് ആശങ്കയായിരിക്കുകയാണ്. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങളിൽ സ്വതന്ത്ര സ്ഥിരീകരണം ലഭ്യമായിട്ടില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News