Enter your Email Address to subscribe to our newsletters

Chennai , 03 നവംബര് (H.S.)
തമിഴ്നാട് മുഖ്യമന്ത്രി വിജയിയ്ക്കെതിരായ അസഭ്യപരാമർശത്തിൽ ഡിഎംകെ കൗൺസിലർ സുധയ്ക്ക് മുൻകൂർ ജാമ്യം. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസിനെ രൂക്ഷമായി വിമർശിച്ച ശേഷമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പരാമർശം നടത്തി 12ആം ദിവസം വരെ പോലീസ് അനങ്ങിയില്ല എന്ന് കോടതിയുടെ ഭാഗത്തുനിന്നും വിമർശനം ഉണ്ടായി.
കഴിഞ്ഞമാസം ചെന്നൈയിൽ നടന്ന യോഗത്തിലാണ് ഡിഎംകെ കൗൺസിലർ സുധ മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ അസഭ്യ പരാമർശം നടത്തിയത്. ഈ പരാമർശം നടത്തി 12 ആം നാൾ ടിവി കെ നേതാവ് നൽകിയ ഹർജിയിലാണ് സുദയ്ക്കെതിരെ പോലീസ് കേസ് എടുത്തത്. തുടർന്ന് ഇവർ മുൻകൂർ ജാമ്യ ഹർജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ വിജയിയോട് പരസ്യമായി സുധ മാപ്പ് അപേക്ഷ നടത്തുകയും ചെയ്തിരുന്നു.
ഇ ഹർജി പരിഗണിക്കവയാണ് പോലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്.
പോലീസ് സേവിക്കേണ്ടത് സംസ്ഥാനത്തെയാണ് അല്ലാതെ ഭരണകക്ഷിയെ അല്ല. ഭരണകക്ഷി എന്നത് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരു കൗൺസിലർ എന്തെങ്കിലും പറഞ്ഞാൽ വീഴുന്നത ല്ലമുഖ്യമന്ത്രി കസേര. പ്രസംഗം നടത്തി 12 ദിവസം അനങ്ങാതിരുന്ന പോലീസ് സ്ഥലത്തില്ലാതിരുന്ന ടി വി കെ നേതാവ് ഹർജി നൽകി ഒരു മണിക്കൂറിന് അധികം കേസെടുത്തു. തുടങ്ങുന്നതായിരുന്നു ഹൈക്കോടതിയുടെ വിമർശനം.കൗൺസിലറുടെ പ്രസംഗത്തോട് യോജിക്കുന്നില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി
ഡിഎംകെയുടെ മുതിർന്ന നേതാക്കൾ വേദിയിൽ ഇരികാവേയാണ് വനിതാ കൗൺസിലർ മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ അസഭ്യ പരാമർശം നടത്തിയത്. ഇത് പലതവണ ആവർത്തിക്കുകയും ചെയ്തു. ചിലർ ഈ അസഭ്യ പരാമർശങ്ങൾ കേട്ട് പൊട്ടിച്ചിരിച്ചതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു..
സ്റ്റാലിൻ സർക്കാർ നൽകിയ സബ്സിഡികൾ മാത്രമാണ് വിജയുടെ സർക്കാർ തുടരുന്നത് എന്ന് പറഞ്ഞശേഷം ആയിരുന്നു അസഭ്യ പരാമർശങ്ങൾ. പ്രസംഗത്തിനെതിരെ ടി വി കെ പ്രവർത്തകർ രംഗത്തെത്തുകയും വേദിയിലിരുന്ന മുതിർന്ന നേതാക്കൾക്കെതിരെ വരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണോ ഡിഎംകെയുടെ രാഷ്ട്രീയ പാരമ്പര്യം എന്ന് വ്യക്തമാക്കണമെന്നും ടിവികെ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് ടിവിക്ക് നേതാവ് പോലീസിൽ കേസ് നൽകിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR