Enter your Email Address to subscribe to our newsletters

Kozhikkode, 03 നവംബര്‍ (H.S.)
കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു.
മ്യൂസിക് തെറാപ്പി എന്ന ഇന്ദ്രജാലം കൊണ്ടാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളുടെ മുന്നിൽ എഴുന്നേറ്റു നിന്നുകൊണ്ട് ദീർഘനേരം സംസാരിക്കാൻ എനിക്ക് കഴിയുന്നത് 4000 .-ൽ അധികം പാട്ടുകൾ എഴുതിയ എന്റെ ലഹരി ഭാഷയും സംഗീതവും മാത്രമാണ് . ഇന്ന് യുവതലമുറയിലെ പാട്ടെഴുത്തുകാരോടാണ് ഞാൻ മത്സരിക്കുന്നത് അവസാന കണ്ണിയായ ഡോക്ടർ മനു മഞ്ജിത്തിന്റെ പാട്ടുകളോടാണ് എന്റെ മിന്നൽ വള എന്ന പാട്ട് മത്സരിച്ചത് എന്ന് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു
കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിലെ ഭരണഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് ഡോക്ടർ മനു മഞ്ജിത്ത് പങ്കെടുത്തു. ഭാഷാ ബോധമാണ് ഒരുവന്റെ സംസ്കാരം നിശ്ചയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു കേരളം സർക്കാരിന്റെ 2026 ലെ ഭരണഭാഷാ സേവന പുരസ്കാരം നേടിയ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ഇ.സുധീറിനെ ചടങ്ങിൽ ആദരിച്ചു
കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ മൻസൂർ അലി കെ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോഡൽ ഓഫീസർ പി.സുജീഷ് കുമാർ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോക്ടർ റിതേഷ്. ബി, കോളേജ് യൂണിയൻ ചെയർപേഴ്സൺ കുമാരി പേഴ്സിസ് തോമസ്, ഡോക്ടർ കീർത്തി വെങ്കിടേശ്വരൻ എന്നിവർ ആശംസയും ഡോക്ടർ സഫല ഫറൂഖ് നന്ദിയും പ്രകാശിപ്പിച്ചു
മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിഭാഷ,കടങ്കഥ, കേട്ടെഴുത്ത്,കേരള സംസ്കാര ചരിത്ര പ്രശ്നോത്തരി,ഒരു നിമിഷം എന്നീ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നിർവഹിച്ചു.
---------------
Hindusthan Samachar / Sreejith S