ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് .. ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു
Kochi, 03 നവംബര്‍ (H.S.) പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂ
suraj


Kochi, 03 നവംബര്‍ (H.S.)

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

വൗ സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വിലാസിനി സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും, സുരാജ് വെഞ്ഞാറമൂടും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ മൂന്ന് ചൊവ്വാഴ്ച തൊടുപുഴയിൽ ആരംഭിച്ചു.

പുറപ്പുഴ ശ്രീതിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയായിരുന്നു ആരംഭം കുറിച്ചത്.

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് തിരിതെളിയിച്ചു. നിർമ്മാതാവ് സന്തോഷ് ത്രിവിക്രമൻ സ്വിച്ചോൺ കർമ്മവും കന്നഡ നടൽ മണികണ്ഠ ഫസ്റ്റ് നൽകി ക്കൊണ്ടായിരുന്നു തുടക്കം.

ഗ്രാമീണ പശ്ചാത്തലത്തിൽ

സാധാരണക്കാര

നായ ഒരു മനുഷ്യൻ്റെ കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും കോർത്തിണക്കി

യാണ് ഈ ചിത്രത്തിൻ്റെ അവതരണം...

ഒരു നാടിൻ്റെ ഉൾത്തുടിപ്പുകളും ആചാരാനുഷ്ടാന ങ്ങളുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി ചിരിയും ചിന്തയും നൽകുന്ന മുഹൂർ തങ്ങളിലൂടെ അവതരിപ്പിക്കുവാ

നുള്ള ശ്രമത്തിലാണ് ജഗൻ ഷാജി കൈലാസ്.

താൻ ചെയ്ത നീക്കം എന്ന ചിത്രം പൂർത്തിയായി പ്രദർശനത്തിന് സജ്ജമായി വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രം ആരംഭിച്ചിരിക്കുന്നത്.

നീക്കം പൂർണ്ണമായും ത്രില്ലർ മൂവിയായിരുന്നുവെങ്കിൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ജോണറാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.

നീക്കത്തിൻ്റെ തിരക്കഥാകൃത്ത് ഉൾപ്പടെ ആണിയറപ്രവർത്തകർ തന്നെ ഈ ചിത്രത്തിലും അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കഴിഞ്ഞ കുറച്ചു ചിത്രങ്ങളായി സീരിയസ്സ് വേഷങ്ങളിൽ അഭിനയിച്ചു പോന്ന സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെ പ്രകാശനെന്ന കഥാപാത്രത്തെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക

യാണ് .

വിനയ് ഫോർട്ട് മഞ്ജ്യപിള്ള, ദേവരാജ്,( വാഴ ഫെയിം ) അനഘ നാരായണൻ, നോബി,നന്ദലാൽ, ജാഫർ ഇടുക്കി ഷാജു ശ്രീധർ,, ടിസ് തോമസ്, ടെസ്‌നി ഖാൻ, കൃഷ്‌ണ പ്രഭ,

വൃന്ദമേനോൻ, ഹരീഷ് ( ഉയിർ ഫെയിം)

സുനിൽകുമാർ, ഉണ്ണി നായർ, അനൂപ്,

തുടങ്ങിയവരും പ്രധാന വേഷങ്ങളിലെ

ത്തുന്നു.

വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ.

സംഗീതം_ ഇലക്‌ട്രോണിക്സ് കിളി.

ഛായാഗ്രഹണം+ അജയ് ഡേവിഡ് കാച്ചപ്പിള്ളി

എഡിറ്റിംഗ്- സൂരജ് .ഈ. എസ്.

പ്രൊജക്റ്റ് ഡിസൈനർ- എൻ. എസ് രതീഷ്.

കലാസംവിധാനം-മകേഷ് മോഹൻ.

മേക്കപ്പ്_ജയൻ പൂങ്കുളം.

കോസ്‌റ്റ്യും ഡിസൈൻ- വെങ്കി.

അസ്സോസ്സിയേറ്റ് ഡയറക്ടർ-വൈ ശാഖ് രാമൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്.

ഡിസൈൻ. ലമണേഡ് സ്റ്റുഡിയോസ്.

സ്റ്റിൽസ്. നിദാദ്.

പ്രൊഡക്ഷൻ മാനേജർ- അനിൽ അൻസാദ്.

പ്രൊഡക്ഷൻ എക്സികുടീവ്- രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല.

തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

---------------

Hindusthan Samachar / Sreejith S


Latest News