വഖഫ് ഭേദഗതി നിയമം : ഹര്ജികള് പരിഗണിക്കുന്നത് ജനുവരി 21-ലേക്ക് മാറ്റി സുപ്രീം കോടതി
New delhi, 03 നവംബര്‍ (H.S.) വഖഫ് (ഭേദഗതി) നിയമം 2025-ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരി 21-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, പി. ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ്
Supreme Court


New delhi, 03 നവംബര്‍ (H.S.)

വഖഫ് (ഭേദഗതി) നിയമം 2025-ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരി 21-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, പി. ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡിസംബര്‍ 31-നകം കേസിലെ നടപടിക്രമങ്ങളും വാദമുഖങ്ങളും പൂര്‍ത്തിയാക്കാന്‍ കോടതി കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ ഇടക്കാല അപേക്ഷകളായി മാറ്റിയിരുന്ന ഹര്‍ജിക്കാര്‍ക്ക്, തങ്ങളുടെ എല്ലാ വാദങ്ങളും കോടതിക്ക് മുന്നിലെത്തിക്കുന്നതിനായി രണ്ട് ആഴ്ചയ്ക്കുള്ളില്‍ പുതിയ സ്വതന്ത്ര റിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഹര്‍ജിക്കാര്‍ ആശ്രയിക്കുന്ന കോടതി വിധികള്‍ ക്രോഡീകരിച്ച് ഉള്‍പ്പെടുത്താന്‍ നോഡല്‍ കൗണ്‍സിലിനോടും (ഏകോപന ചുമതലയുള്ള അഭിഭാഷകന്‍) ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് കോടതിക്ക് മുമ്പാക്കെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. സമര്‍പ്പിക്കപ്പെടുന്ന രേഖാമൂലമുള്ള വാദങ്ങള്‍ക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കണമെന്നും ബെഞ്ച് വ്യക്തമാക്കി.

വിഷയം പരിഗണനയ്ക്ക് വന്നപ്പോള്‍, നേരത്തെ അഞ്ച് പ്രധാന ഹര്‍ജികള്‍ കണ്ടെത്തിയിരുന്നതായും, മറ്റ് 135 ഹര്‍ജികള്‍ ഇടക്കാല അപേക്ഷകളായി മാറ്റിയതായും നോഡല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, 2025 ഏപ്രില്‍ 17-ലെ ഉത്തരവ് ചൂണ്ടിക്കാട്ടി. അമിതമായ എണ്ണം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ അഞ്ച് പ്രധാന ഹര്‍ജികള്‍ മാത്രമാണ് അന്ന് പരിഗണനയ്ക്ക് എടുത്തതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നേരത്തെയെടുത്ത ആ തീരുമാനം മാറ്റരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

2025 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകളും വ്യക്തികളും സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ 2025 സെപ്റ്റംബറില്‍, ഈ നിയമം പൂര്‍ണമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി, വഖഫ് നിയമത്തിലെ ചില നിര്‍ണായക വ്യവസ്ഥകള്‍ സ്റ്റേ ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം ആചരിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് ചെയ്യാന്‍ സാധിക്കൂ എന്ന വ്യവസ്ഥ, വഖഫ് സ്വത്തുക്കളുടെമേല്‍ തീരുമാനമെടുക്കാനുള്ള കലക്ടറുടെ അധികാരം എന്നിവയാണ് കോടതി മുന്‍പ് തടഞ്ഞുവെച്ചത്. കൂടാതെ വഖഫ് ബോര്‍ഡുകളിലെ അണ്‍- മുസ്ലിം അംഗങ്ങളുടെ എണ്ണത്തിലും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ലമെന്റിന്‍്രെ ഇരുസഭകളിലും ശക്തമായ ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കിയ വഖഫ് (ഭേദഗതി) ബില്‍, 2025-ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News