സെക്രട്ടേറിയറ്റിന് മുന്നിൽ നീതിക്കായി പോരാടുന്ന LPST ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ബി ജെ പി.
Thiruvananthapuram , 04 നവംബര് (H.S.) സെക്രട്ടേറിയറ്റിന് മുന്നിൽ നീതിക്കായി പോരാടുന്ന LPST ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ബി ജെ പി. സെക്രട്ടേറിയറ്റിന് മുന്നിൽ പോരാടുന്ന LPST ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലിലെത്തി ബിജെപി ദേശീയ നിർവാഹക സമിതി അംഗം
പി കെ കൃഷ്ണദാസ്


Thiruvananthapuram , 04 നവംബര് (H.S.)

സെക്രട്ടേറിയറ്റിന് മുന്നിൽ നീതിക്കായി പോരാടുന്ന LPST ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ബി ജെ പി.

സെക്രട്ടേറിയറ്റിന് മുന്നിൽ പോരാടുന്ന LPST ഉദ്യോഗാർത്ഥികളുടെ

സമരപ്പന്തലിലെത്തി ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

യുവജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ബിജെപി എന്നും അവർക്കൊപ്പമുണ്ടാകും എന്ന ഉറപ്പ് പി കെ കൃഷ്ണദാസ് നൽകി.വർഷങ്ങളോളം പഠിച്ചും, കഠിനാധ്വാനം ചെയ്തും, റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനത്തിനായി തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം കേരളത്തിലെ ഭരണസംവിധാനത്തിന്റെ പരാജയമാണ്.

യുവാക്കളുടെ സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും അവഗണിക്കുന്ന ഭരണകൂടത്തിന് ജനങ്ങളോട് മറുപടി പറയേണ്ടിവരും.

യുവജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എൽഡിഎഫും-യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.

അധികാരത്തിൽ മാറിമാറി വന്നിട്ടും യുവജനങ്ങളോടുള്ള സമീപനത്തിൽ മാറ്റമില്ല.

ഇടതും-വലതും രണ്ടല്ല, ഒന്നാണ്...

യുവജനങ്ങളുടെ ഭാവി തകർക്കുന്ന ഈ അപകട രാഷ്ട്രീയം അവസാനിച്ചേ മതിയാകൂ.

അർഹതപ്പെട്ടവർക്ക് നീതി ലഭിക്കുന്നതുവരെ, ഉദ്യോഗാർത്ഥികളുടെ പോരാട്ടത്തിന് കരുത്തായി ബിജെപി കൂടെയുണ്ടാകും.

യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ വി മനു പ്രസാദ്, സംസ്ഥാന സെക്രട്ടറി ശ്രീ എ എസ് അഖിൽ എന്നിവരും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.

ഇന്ന്

മു ഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനമാണ്സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുന്ന LPST സമര സമിതി കൺവീനർ വളർമതി ഉയർത്തിയത്. അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമാകാനുള്ളത് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രിക്ക് വിഷയം അറിയാഞ്ഞിട്ടാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും വളർമതി ചോദിച്ചു.

HSAയിൽ അനുപാതം കുറക്കുന്നത് നടന്നു. പിന്നെ എന്തുകൊണ്ട് ആണ് LPST യിൽ നടപ്പാക്കാത്തതെന്നും വളർമതി ചോദിച്ചു. അനുപാതം എല്ലാ ഇടത്തും കുറക്കണം എന്ന് പറഞ്ഞിട്ടില്ലെന്നും ഡിവിഷൻ ഫോൾ ഉള്ളടത്ത് മാത്രം കുറയ്ക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും വളർമതി ചൂണ്ടിക്കാണിച്ചു.

എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളിലും അനുപാതം കുറയ്ക്കണം എന്നാണ് ആവശ്യപ്പെടുന്നത്. അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വളർമതി വ്യക്തമാക്കി.

800 ഓളം അധ്യാപകർ കുട്ടികളുടെ കുറവിനെ തുടർന്ന് പുറത്ത് നിൽക്കുകയാണെന്നും വളർമതി ചൂണ്ടിക്കാണിച്ചു. ഇതിനുള്ള പരിഹാരം ആണ് അനുപാതം കുറയ്ക്കൽ. 45 ദിവസം പഠിച്ച രേഖ എവിടെ. അത് പുറത്ത് വിടണം എന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും വളർമതി വ്യക്തമാക്കി. എയ്ഡഡ് സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നുവെന്നും വളർമതി കുറ്റപ്പെടുത്തി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News