ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗൂഢനീക്കങ്ങൾ വിലപ്പോവില്ല : വി മുരളീധരൻ
Keralam, 04 നവംബര് (H.S.) ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗൂഢനീക്കങ്ങൾ വിലപ്പോവില്ലെന്ന് ബിജെപി ദേശീയ നിർവഹകസമിതി അംഗം വി മുരളീധരൻ. SIRനെതിരായ രാഹുൽ ഗാന്ധിയുടെ പ്രചാരണം 140 കോടി ഇന്ത്യക്കാരുടെ താൽപര്യം സംരക്
വി മുരളീധരൻ


Keralam, 04 നവംബര് (H.S.)

ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗൂഢനീക്കങ്ങൾ വിലപ്പോവില്ലെന്ന്

ബിജെപി ദേശീയ നിർവഹകസമിതി അംഗം വി മുരളീധരൻ. SIRനെതിരായ രാഹുൽ ഗാന്ധിയുടെ പ്രചാരണം 140 കോടി ഇന്ത്യക്കാരുടെ താൽപര്യം സംരക്ഷിക്കാനല്ല. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനും, വോട്ടർപട്ടിക ശുദ്ധീകരണത്തെ രാഷ്ട്രീയ ആയുധമാക്കാനുമുള്ള ശ്രമമാണിത്.

ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത് ജനങ്ങളിൽ അരാജകത്വം സൃഷ്ടിച്ച്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും 2047-ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിനും, തടയിടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുന്നേറുന്ന ഇന്ത്യയെ തകർക്കാൻ ആർക്കും കഴിയില്ല.

രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിക്ക് പോലും ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ രാഹുൽ ഗാന്ധിക്ക് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യത്തെയും, ദേശീയ താൽപര്യങ്ങളെയും, വികസിത ഭാരതം എന്ന സ്വപ്നത്തെയും സംരക്ഷിക്കാൻ രാജ്യത്തെ ദേശസ്നേഹികളായ ജനത ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയമല്ല, FRAUD രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിൽ SIR-നെ അനുകൂലിക്കുകയും, ഡൽഹിയിലെത്തുമ്പോൾ അതിനെതിരെ നുണപ്രചാരണം നടത്തുകയും, ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരുകാലത്ത് പരസ്പരം പോരടിച്ചിരുന്ന കോൺഗ്രസും, സിപിഎമ്മും ഇന്ന് അധികാരവും, അഴിമതിയും സംരക്ഷിക്കാൻ കൈകോർക്കുകയാണ്. യുവജനങ്ങളുടെ PSC സമരത്തോട് മൗനം പാലിക്കുന്നവർക്ക് അരാജകത്വ രാഷ്ട്രീയത്തിനായി തെരുവിലിറങ്ങാൻ എന്ത് ധാർമ്മികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

LDF-ഉം UDF-ഉം രണ്ടല്ല, ഒന്നാണ്. രാഹുൽ ഗാന്ധിയും, പിണറായി വിജയനും ഉൾപ്പെടുന്ന ഈ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണമല്ല, അധികാര സംരക്ഷണമാണ്.

ഇന്ത്യയിൽ അരാജകത്വം ഇറക്കുമതി ചെയ്യാമെന്ന വ്യാമോഹം വേണ്ട. ജനാധിപത്യത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കാൻ ബിജെപിയും, 140 കോടി ജനങ്ങളും ഇവിടെയുണ്ട്.നുണകൾക്കും, തട്ടിപ്പ് രാഷ്ട്രീയത്തിനും മുന്നിൽ പുതിയ ഇന്ത്യ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ പ്രതിപക്ഷം നടത്തുന്ന നീക്കങ്ങൾക്കെതിരെ കൊല്ലത്ത് ബിജെപി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്രയിൽ ബിജെപി കേരളം പ്രഭാരി പ്രൊഫ എം നാഗരാജ, സഹ പ്രഭാരിയും ദേശീയ സെക്രട്ടറിയുമായ ശ്രീ എം വെങ്കടേശൻ, ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ, ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി, എന്നിവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News